വാളയാർ പീഡനകേസ് ; കെ എസ് യൂ വിദ്യാർത്ഥി ചങ്ങല ജോസഫ് വാഴക്കൻ ഉദ്ഘടനം ചെയ്തു.

മുവാറ്റുപുഴ : വാളയാറിലെ രണ്ട് പിഞ്ചു പെൺകുട്ടികളെ ഹീനമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതികളെ സഹായിക്കുന്ന പിണറായി വിജയന്റെ പോലീസ് നടപടിയെ കേരളത്തിലെ വിദ്യാർത്ഥി സമൂഹം ഒറ്റക്കെട്ടായി എതിർക്കപ്പെടുമെന്നു മുൻ എം എൽ എ ജോസഫ് വാഴക്കൻ അഭിപ്രായപ്പെട്ടു. കുട്ടികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് പോലീസ് സഹായവും പാർട്ടിയുടെ ഒത്താശയും കേരളീയ പൊതുസമൂഹം ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കണമെന്നു പ്രതിഷേധ ചങ്ങല ഉദ്ഘാടനം ചെയ്തു കൊണ്ടു അദ്ദേഹം പറഞ്ഞു. മുവാറ്റുപുഴ കോൺഗ്രസ് ഓഫീസിൽ നിന്നും തുടങ്ങിയ പ്രകടനം നെഹ്‌റു പാർക്കിൽ എത്തി വിദ്യാർത്ഥി ചങ്ങല തീർത്തു. പ്രതിഷേധ പരിപാടിക്ക് കെ എസ് യൂ നിയോജക മണ്ഡലം പ്രസിഡന്റ് ജെറിൻ ജേക്കബ് പോൾ അധ്യക്ഷത വഹിച്ചു. കെ എസ് യൂ ജില്ല സെക്രട്ടറി മാരായ റംഷാദ് റഫീഖ്, സൽമാൻ ഓലിക്കൻ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സമീർ കോണിക്കൽ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് മാരായ സാബു പി വാഴയിൽ, കെ പി ജോയി, മുനിസിപൽ കൗൺസിലർ മാരായ കെ എ അബ്ദുൽ സലാം, ജിനു മടെക്കൽ, എൽദോ ബാബു വട്ടക്കാവിൽ, ഷാജി പാലപ്പുറം, ഷൈൻ ജെയ്സൺ, ഷാഫി കബീർ, മുഹമ്മദ് അൻസാഫ്, എവിൻ എൽദോസ്, രാഹുൽ മനോജ്, മാഹിൻ അബൂബക്കർ, ലീബ ബെന്നി, മുഹമ്മദ് അൽത്താഫ്, ഷാരൂഖ് കാസിം,ജിഫിൻ രാജു, ബേസിൽ ജോസ്,അബിൻ ജോയ്, ആരിഫ് , എൽദോസ് പൗലോസ്, അഗസ്റ്റിൻ തമ്പി, ആന്റണി വിൻസെന്റ്, സുഹൈൽ മൈതീൻ, സിബിൻ ജോസഫ്, അസ്‌ലം നൗഷാദ്, അമൽ എൽദോസ്,ആൽബിൻ യാക്കോബ്.