വഴിയോര സിഗ്‌നല്‍ ബോര്‍ഡുകള്‍ വൃത്തിയാക്കി ഇലാഹിയ ് എഞ്ചിനീറിങ്ങിലെ എന്‍. എസ്. എസ് വോളന്റിയര്‍

മൂവാറ്റുപുഴ:  ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി വ്യത്യസ്തമായ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് മുളവൂര്‍ ഇലാഹിയ എഞ്ചിനീയറിംഗ് കോളേജിലെ  എന്‍ എസ്. എസ് വോളന്റീര്‍മാര്‍. റോഡിന്റെ ഇരു വശങ്ങളിലും വൃത്തിഹീനമായി കിടന്നിരുന്ന സിഗ്‌നല്‍ ബോര്‍ഡ് വൃത്തിയാക്കിയും, അവിടുത്തെ കാട് വെട്ടിത്തെളിച്ചും വിദ്യാര്‍ത്ഥികള്‍ മാതൃകയായി. ഫിറ്റ് ഇന്ത്യ പ്ലോഗിങ് റണ്‍ എന്ന പേരില്‍ സങ്കടിപ്പിച്ച റാലിയില്‍ കോതമംഗലം -മൂവാറ്റുപുഴ റോഡിലെ കറുകടം അമ്പലംപടി മുതല്‍ മുവാറ്റുപുഴ വരെ പ്ലാസ്റ്റിക് നിരോധന റാലിയും, റോഡ്, വീടുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ പ്ലാസ്റ്റിക് വേസ്റ്റുകള്‍  നീക്കം ചെയുകയും ചെയ്തു.  പരിപാടിയില്‍ പ്രോഗ്രാം ഓഫീസര്‍ ഷഫാന്‍, ട്രഷറാര്‍ മുഹമ്മദ് അര്‍ഷദ്, വോളന്റിയര്‍ സെക്രട്ടറിമാരായ അസ്ലം  അലിയാര്‍, ഷാറുഖ് യൂസഫ്  എന്നിവര്‍ നേതൃത്വം നല്‍കി.

ചിത്രം-മുളവൂര്‍ ഇലാഹിയ എഞ്ചിനീയറിംഗ് കോളേജിലെ  എന്‍ എസ്. എസ് വോളന്റീര്‍മാര്‍ കോതമംഗലം-മൂവാറ്റുപുഴ റോഡിലെ സിഗ്‌നല്‍ ബോര്‍ഡുകള്‍ വൃത്തിയാക്കുന്നു……..

Leave a Reply

Back to top button
error: Content is protected !!