അപകടം
വടക്കൻ പാലക്കുഴയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക് .

muvattupuzhanews.in
കൂത്താട്ടുകുളം:എംസി റോഡിൽ വടക്കൻ പാലക്കുഴക്ക് സമീപം കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം.മൂന്നാറിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസും , പത്തനംതിട്ടയിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ സൂപ്പർ ഡീലക്സ് ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഒരു ലോറിയെ മറികടക്കാൻ ശ്രമിക്കവെയായിരുന്നു അപകടം നടന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടത്തിൽ ഡ്രൈവറെ ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.ഡ്രൈവറുടെ കാലിന് നിസ്സാര പരിക്കുണ്ട് .പരിക്കേറ്റവരെ കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

