വടക്കൻ കേരളത്തിന് ഒരു കൈത്താങ്ങ്; എ.ഐ.വൈ.എഫ് വിഭവ സമാഹരണം നടത്തി


മൂവാറ്റുപുഴ: മഹാപ്രളയത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന വടക്കൻ കേരളത്തിന് ഒരു കൈത്താങ്ങാകാൻ എ.ഐ.വൈ.എഫ്, എഐഎസ്എഫ് പുളിഞ്ചോട് യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ വിഭവ സമാഹരണം നടത്തി. വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ, വ്യക്തികളിൽ നിന്നുമാണ് വിഭവ സമാഹരണം നടത്തിയത്. എ ഐ വൈ എഫ് ലോക്കൽ സെക്രട്ടറി ആരിഫ് യൂസഫ്, എഐഎസ്എഫ് മണ്ഡലം പ്രസിഡന്റ് വി.എസ്.ശരത് , എ ഐ വൈ എഫ് യൂണിറ്റ് സെക്രട്ടറി അജയ് കൃഷ്ണ, യൂണിറ്റ് പ്രസിഡന്റ് സഫൽ സലിം, എഐഎസ്എഫ് ലോക്കൽ സെക്രട്ടറി പിഎസ്.ശരത്, നേതാക്കളായ കെ.എസ്.സുബിൻ., സൂരജ് മാത്യു,എന്നിവർ നേതൃത്വം നൽകി

ചിത്രം -വടക്കൻ കേരളത്തിന് ഒരു കൈത്താങ്ങാകാൻ എ.ഐ.വൈ.എഫ്, എഐഎസ് എഫ് പുളിഞ്ചോട് യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ വിഭവ സമാഹരണം നടത്തുന്നു….

Leave a Reply

Back to top button
error: Content is protected !!