ലോട്ടറി ടിക്കറ്റ് നമ്പര്‍ തിരുത്തി പണം തട്ടാന്‍ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു.

Muvattupuzhanews.in
മൂവാറ്റുപുഴ: കേരള ലോട്ടറി ടിക്കറ്റ് നമ്പര്‍ തിരുത്തി പണം തട്ടാന്‍ ശ്രമിച്ചയാളെ ഇന്ന് മൂവാറ്റുപുഴ പോലീസ് പിടികൂടി. ചെങ്ങമനാട്, പാലപ്രശ്ശേരി ഭാഗത്ത് ചൂട്ടുംപിള്ളി അനുരാജിനെയാണ് പോലീസ് പിടികൂടിയത്. മുവാറ്റുപുഴ വെള്ളൂര്‍ക്കുന്നത്തുള്ള ലോട്ടറി എജന്‍സി ഉടമയുടെ പരാതിയിന്മേല്‍ കേസ്സെടുത്ത് അന്വേഷണം നടത്തി വരവെ മുവാറ്റുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ എം.എ. മുഹമ്മദിന്റെ നിര്‍ദ്ദേശാനുസരണം സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അഗസ്റ്റ്യന്‍ ജോസഫ്, സിവില്‍ പോലീസ് ഓഫീസര്‍ ജോബി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ തന്ത്രപൂര്‍വ്വം അറസ്റ്റുചെയ്തത്. 20 10 2019 തീയതി നറക്കെടുത്ത പൗര്‍ണ്ണമി ലോട്ടറിയുടെ പല സീരീയലുകളില്‍ ഒരേ നമ്പരിലുള്ള 5 ടിക്കറ്റുകള്‍ പ്രതി കൈവശപ്പെടുത്തി, 1000 രൂപയുടെ 5 സമ്മാനം ലഭിക്കുന്നതിനായി പ്രതി ഒരക്കം തിരുത്തി മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നം ഭാഗത്തുള്ള ഭാഗ്യക്കുറി ഏജന്‌ഴസിയില്‍ കൊടുത്ത് മാറാന്‍ ശ്രമിക്കവെ ടിക്കറ്റുകളില്‍ സംശയം തോന്നുകയും, പ്രതിയുടെ തിരിച്ചറിയല്‍ രേഖകള്‍ വാങ്ങി വയ്ക്കുകയും ചെയ്ത് മൂവാറ്റുപുഴ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതി സമാന രീതിയിലുള്ള കുറ്റകൃത്യങ്ങള്‍ കൂടുതല്‍ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് ഇന്‍സ്പെക്ടര്‍ എം.എ. മുഹമ്മദ് പറഞ്ഞു.