നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ
ലോകഭിന്നശേഷി ദിനാചരണം ദര്‍പ്പണം 2019

മൂവാറ്റുപുഴ: മൂവാറ്റുപുഴ ബി.ആര്‍.സിയുടെ ആഭിമുഖ്യത്തില്‍ ലോകഭിന്നശേഷി ദിനാചരണം ദര്‍പ്പണം 2019 നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയര്‍പേഴ്‌സണ്‍ പ്രമീള ഗിരീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ഷാലിന ബഷീര്‍, കെ.ജെ.സേവ്യര്‍, ഷൈല അബ്ദുള്ള, പഞ്ചായത്ത് പ്രസിഡന്റ്മാരായ ആലീസ്.കെ.ഏലിയാസ്, ലീല ബാബു, ബി.പി.ഒ. എന്‍.ജി.രമാദേവി, ഡോ.പൂജ ലെറ്റി, ട്രയിനര്‍ ഹഫ്‌സ, റിസോഴ്‌സ് അധ്യാപിക റാണി എന്നിവര്‍ സംസാരിച്ചു. മൂവാറ്റുപുഴ മുനിസിപ്പല്‍ പാര്‍ക്കില്‍ നടന്ന ഭിന്നശേഷി ദിനാചരണത്തില്‍ അന്നൂര്‍ ദന്തല്‍ കോളേജിന്റെ നേതൃത്വത്തില്‍ സൗജന്യ ദന്തപരിശോധന ക്യാമ്പും, വാഴപ്പിള്ളി അസീസി സ്‌കൂളിലെ കുട്ടികളുടെ ബാന്റ് മേളവും അരങ്ങേറി.
