ലഹരിക്കെതിരെ കൂട്ട ഓട്ടവുമായി കുട്ടി പോലീസ് ഒപ്പം ഫ്ലാഷ് മോബും

രാമമംഗലം: ലഹരിക്കെതിരെ കൂട്ട ഓട്ടവുമായി രാമമംഗലം ഹൈസ്കൂൾ കുട്ടി പോലീസ്.രാമമംഗലം പോലീസിന്റെ സഹകരണത്തോടെ യാണ് പരിപാടി നടത്തിയത്.സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയുടെ പത്താം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഏഴു ദിവസം നീണ്ടു നിൽക്കുന്ന പരിപാടികലുടെ ഭാഗമായി ആണ് കൂട്ട ഓട്ടം നടത്തിയത്.രാമമംഗലം ഹൈസ്കൂളിലെ 90 സ്റ്റുഡൻറ് പോലീസ് കേഡറ്റുകളും രാമമംഗലം പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരും ഓട്ടത്തിൽ പങ്കാളികളായി.രാമമംഗലം സ്കൂളിൽ നിന്ന് ആരംഭിച്ച് ആശുപത്രിപടി,കടവ് എത്തി ഫ്ലാഷ് മോബ് നടത്തി. കൂട്ട ഓട്ടം രാമമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ k A മിനി കുമാരി ഫ്ളാഗ് ഓഫ് ചെയ്തു.പി ടി എ പ്രസിഡൻറ് തോമസ് T M അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ആയ ജെസ്സി രാജു,ജോയ് p c, പ്രധാന അദ്ധ്യാപകൻ മണി പി കൃഷ്ണൻ എസ് ച്ച് ഒ ശശി k k,കമ്മ്യൂണിറ്റി പോലീസ് ഓഫീസർ അനൂ ബ് ജോൺ,സ്മിത k വിജയൻ,സ്കറിയ k c, ഷൈജീ k ജേക്കബ്, ബിജു p കുമാർ,അഖിൽ k k,മിനി അഗസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.