ലഹരിക്കെതിരെ ഒപ്പ് ശേഖരണം ക്യാമ്പ്‌മായി രാമമംഗലം ഹൈസ്കൂൾ കുട്ടിപോലീസ്

രാമമംഗലം :വർദ്ധിച്ചു വരുന്ന ലഹരി പദാർത്ഥങ്ങൾ ഉപയോഗത്തിന് എതിരെ ജനശ്രദ്ധ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ഒപ്പുശേഖരണ പരിപാടിയുമായി രാമമംഗലം ഹൈസ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ്.ഓഗസ്റ്റ് മാസം 5 തിങ്കൾ ഉച്ചക്ക് 1 മണിക്ക് സ്കൂളിൽ വെച്ച് പരിപാടി നടത്തുന്നത്.സ്കൂളിൽ പഠിക്കുന്ന മുഴുവൻ കുട്ടികളുടെയും വിശിഷ്ട വ്യക്തികളുടെയും ഒപ്പുകൾ രേഖപ്പെടുത്തുന്നതോടോപ്പം എല്ലാ നാട്ടുകാരെയും signature campaign ലേക്ക് സ്വാഗതം ചെയ്യുന്നു.ഒരു മണി മുതൽ സ്കൂളിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡിൽ നിങ്ങൾക്കും ഒപ്പ് രേഖപ്പെടുത്തി കാമ്പയിൻ പങ്കാളികളാകാം.പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.