റോട്ടറി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് മുവാറ്റുപുഴ ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റോഡ് ഉപരോധിച്ചു.

മൂവാറ്റുപുഴ:വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന റോട്ടറി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് മുവാറ്റുപുഴ ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റോഡ് ഉപരോധിച്ചു.മൂവാറ്റുപുഴ നഗരസഭയുടെ കീഴിലുള്ള റോഡില്‍ വര്‍ഷങ്ങളായി അറ്റകുറ്റപ്പണികള്‍ പോലും നടന്നിട്ട്. റോഡ് പുനര്‍നിര്‍മാണത്തിന് ആവശ്യമായ ഫണ്ട് വകയിരുത്തി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കൗണ്‍സിലില്‍ പലവട്ടം ആവശ്യമുന്നയിച്ചിട്ടും ഭരണസമിതി തയാറാകാത്തതിനെത്തുടര്ന്നായിരുന്നു ഇന്നലെ ഉപരോധസമരം.
കോതമംഗലം,കാളിയാര്‍ റൂട്ടുകളില്‍ നിന്നെത്തുന്ന ബസുകള്‍ ഉള്‍പ്പെടെ ദിവസേനനൂറു കണക്കിന് വാഹനങ്ങളാണ് റോട്ടറി റോഡിലൂടെ പോകുന്നത്. റോട്ടറി റോഡിലൂടെയല്ലാതെ വാഹനങ്ങള്‍ക്ക് പട്ടണത്തില്‍ പ്രവേശിക്കാനും സാധിക്കില്ല. വണ്‍വേ സംവിധാനം നിലവിലുള്ള റോഡിലൂടെ ഇരുചക്രവാഹനങ്ങള്‍ക്കുപോലും കടന്നുപോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഉപരോധസമരം ഡിസിസി ജനറല്‍ സെക്രട്ടറി പി.പി. എല്‍ദോസ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജിനു ആന്റണി അധ്യക്ഷത വഹിച്ചു.
നഗരസഭാ പ്രതിപക്ഷ നേതാവ് കെ.എ. അബ്ദുള്‍ സലാം. നഗരസഭാംഗങ്ങളായ സി.എം. ഷുക്കൂര്‍, ഷൈല അബ്ദുള്ള, പ്രമീള ഗിരീഷ് കുമാര്‍, ജയ്സണ്‍ തോട്ടത്തില്‍, ഷാലിന ബഷീര്‍, യുഡിഎഫ് നേതാക്കളായ കബീര്‍ പൂക്കടശേരി, റഫീക്ക് പൂക്കടശേരി, റിയാസ് താമരപ്പിള്ളി, റിഷാദ് തോപ്പികുടി ഷാനു കുടിയില്‍, സേവി പൂവന്, തുടങ്ങിയവര്‍ പ്രസംഗിച്ചു.