റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ; എറണാകുളവും പെരുമ്പാവൂരും തമ്മിൽ കലാ കിരീടത്തിനായി കനത്ത പോരാട്ടം

മൂവാറ്റുപുഴ: റവന്യൂ ജില്ലാ സ്കൂൾ കലോത്സവം മൂന്നുനാൾ പിന്നിട്ടപ്പോൾ കിരീട പോരാട്ടത്തിന് ആവേശമേറി. ആദ്യ രണ്ടു ദിവസവും മുന്നിട്ടുനിന്ന ആതിഥേയരായ പെരുമ്പാവൂരിനെ പിന്തള്ളി എറണാകുളം ഉപജില്ലയാണ് നിലവിൽ ഒന്നാം സ്ഥാനത്ത്. സ്കൂൾ വിഭാഗത്തിൽ മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്എസ്എസ് കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്എസ്എസ് എറണാകുളം സെന്റ് തെരേസാസ് സി ജി എച്ച്എസ്എസ് മുന്നേറുന്നു.535 പോയിന്റ്കാലോടെയാണ് എറണാകുളത്തിന്റെ മുന്നേറ്റം. 530 പോയിന്റ് ആയി പെരുമ്പാവൂർ തൊട്ടു പിന്നാലെയുണ്ട്. ആലുവ 495 പോയിന്റ് മൂന്നാം സ്ഥാനത്തെത്തി. നോർത്ത് പറവൂർ 488 നാലാമതായും മട്ടാഞ്ചേരി 449 അഞ്ചാമതായി മുണ്ട്. യുപി വിഭാഗത്തിൽ പെരുമ്പാവൂർ 95, എറണാകുളം 91, നോർത്ത് പറവൂർ 88, ഉപജില്ലകൾ ആണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.ഹൈസ്കൂൾ വിഭാഗത്തിൽ എറണാകുളം 210 പെരുമ്പാവൂർ 206 ആലുവ 200 ഉപജില്ലകൾ ആണ് മുന്നേറുന്നത്.ഹയർസെക്കൻഡറിയിൽ എറണാകുളമാണ് 234 മുൻപന്തിയിൽ. പെരുമ്പാവൂർ 229 ആലുവ 203 ഉപജില്ലകൾ തൊട്ടുപിന്നിലുണ്ട്. കലോത്സവം നാളെ സമാപിക്കും.

Leave a Reply

Back to top button
error: Content is protected !!