രാമമംഗലം ഹൈസ്കൂൾ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഹൈ സ്കൂൾ പൂർവ വിദ്യാർഥികൾ കൈ കോർക്കുന്നു.

     മില്ലിനിയം ബാച്ച് 2000 എസ്എസ്എൽസി കൂട്ടായ്മ ആണ് കുട്ടമ്പുഴ ആദിവാസി കോളനിയിലെ 24 വീടുകൾക്ക് ആവശ്യമായ പാത്രങ്ങൾ നൽകിയത്.ഏകദേശം 12000 രൂപ വിലവരുന്ന പാത്രങ്ങൾ നൽകിയാണ് സ്കൂളിലെ സ്റ്റുഡൻറ് പൊലീസ് കേഡറ്റ് പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് സഹായിച്ചത്.കുട്ടമ്പുഴ യിലെ 100 ആദിവാസി ഊരുകളിൽ ഉരുൾ പൊട്ടലും പ്രളയവും മൂലം ഒറ്റപ്പെട്ട മേഖലയിൽ ആണ് ഞായറാഴ്ച 100 കിറ്റുകൾ എത്തിക്കുന്നത്.മില്ലിനിയം ബാച്ചിന്റെ പ്രതിനിധികളായി അലക്സ് പ്രവീൺ എന്നിവർ ചേർന്ന് സ്കൂളിൽ സാധനങ്ങൾ എത്തിച്ചു നൽകി.സ്കൂളിലേക്ക് ഇതിന് മുൻപും ബാച്ച് ധന സഹായം നൽകിയിട്ടുണ്ട്.

Leave a Reply

Back to top button
error: Content is protected !!