രാമമംഗലം ഹൈസ്കൂൾ എസ് പി സി ക്യാമ്പ് തുടങ്ങി

രാമമംഗലം ഹൈസ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയുടെ ത്രിദിന ഓണം ക്യാമ്പ് തുടങ്ങി.ക്യാമ്പ് പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ.ജിൻസൺ വി പോൾ ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് റ്റി എം തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ദേവസ്വം പ്രസിഡന്റ് കെ എൻ മധു മുഖ്യ പ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ വിഷയാവതരണം നടത്തി.കമ്മ്യൂണിറ്റി പോലീസ് ഓഫീസർ അനൂ ബ് ജോൺ,സിന്ധു പീറ്റർ,ഹരീഷ് ആർ നമ്പൂതിരിപ്പാട് എന്നിവർ പ്രസംഗിച്ചു.തുടർന്ന് എറണാകുളം ജില്ലാ സൈബർ സെൽ ഓഫീസർ ബോബി കുര്യാക്കോസ് സൈബർ ബോധവൽക്കരണ ക്ലാസ് എടുത്തു.88 കേഡറ്റുകളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.ക്യാമ്പിന്റെ ഭാഗമായി മലേപ്പള്ളി സെന്റ് anthoniyose സ്നേഹഭവൻ സന്ദർശനം,സമ്പാദ്യ ശീലം വളർത്തുന്നതിന് കാനറ ബാങ്ക് മാനേജർ സ്മൃതി നടത്തുന്ന ക്ലാസ്സ്,ജല സുരക്ഷ ക്ലാസ്സ്, പ്രകൃതി ദുരന്തത്തിന് മുന്നൊരുക്കം,കരാട്ടെ,യോഗ, റോഡ് വോക്ക് റൺ തുടങ്ങിയവയും നടത്തുന്നു.നേരത്തെ ദേവസ്വം പ്രസിഡന്റ് മധു കണിശാമറ്റം പതാക ഉയർത്തി ക്യാമ്പിന് തുടക്കമായി.