രാജ്യത്ത് ഇടത് മതേതരത്വ രാഷ്ട്രീയത്തിന്റെ പ്രസക്തിയേറുന്നു; കെ.രാജന്‍….

മൂവാറ്റുപുഴ: ഫാസിസ്റ്റ് ശക്തികള്‍ രാജ്യത്തിന്റെ ഭരണരംഗത്ത് കടന്ന് കയറുന്ന ഈ കാലഘട്ടത്തില്‍ ഇടത് മതേതര രാഷ്ട്രീയത്തിന്റെ പ്രസക്തി ഏറുകയാണന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് കെ.രാജന്‍ പറഞ്ഞു. രാജ്യത്തിന്റെ ന്മയ്ക്കും ജനങ്ങളുടെ പുരോഗതിയ്ക്കുമായി പ്രവര്‍ത്തിച്ചവരാണ് മുന്‍കാല നേതാക്കള്‍, അവരുടെ വിക്തി ജീവിതത്തെയും, പൊതു ജീവിതത്തെയും പുതിയ തലമുറ മാതൃകയാക്കണമെന്നും കെ.രാജന്‍ പറഞ്ഞു.ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും, മൂവാറ്റുപുഴ നഗരസഭയുടെ പ്രഥമ ചെയര്‍മാനുമായിരുന്ന എന്‍.പരമേശ്വരന്‍ നായരുടെ സ്മരണാര്‍ത്ഥം എന്‍.പരമേശ്വരന്‍ നായര്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയിരിക്കുന്ന പുരസ്‌കാരം സി.പി.ഐ മുന്‍ജില്ലാ സെക്രട്ടറിയും, മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും, പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവുമായ ഇ.എ.കുമാരന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ അധ്യക്ഷത വഹിച്ചു. മുന്‍എം.എല്‍.എ ബാബു പോള്‍, കണ്‍സ്യൂമര്‍ഫെഡ് വൈസ് ചെയര്‍മാന്‍ പി.എം.ഇസ്മയില്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍, എ.ഐ.റ്റി.യു.സി.ജില്ലാ സെക്രട്ടറി കെ.എന്‍.ഗോപി, സി.പി.ഐ മുന്‍ജില്ലാ സെക്രട്ടറി മുണ്ടക്കയം സദാശിവന്‍, നഗര സഭാവൈസ്‌ചെയര്‍മാന്‍ പി.കെ.ബാബുരാജ്, സി.പി.എം ഏരിയ സെക്രട്ടറി എം.ആര്‍.പ്രഭാകരന്‍, മുന്‍നഗരസഭ ചെയര്‍മാന്‍ യു.ആര്‍.ബാബു, സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.എം.ഹാരീസ്, അസിസ്റ്റന്റ് സെക്രട്ടറി ജോളി പൊട്ടയ്ക്കല്‍, ട്രസ്റ്റ് അംഗം എന്‍.രമേശ് എന്നിവര്‍ സംമ്പന്ധിച്ചു. ഇ.എ.കമരാന്‍ നന്ദി പ്രകാശിപ്പിച്ചു.