രാജകുമാരി എൻ. എസ്. എസ് കോളേജിന് സമീപം ബൈക്ക് കാറിൽ ഇടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു.

ഇടുക്കി : എൻ. എസ് കോളേജ് ഒന്നാം വർഷ ബി. എസ്. സി ഇലക്ട്രോണിക്സ് വിദ്യാർത്ഥി രാജകുമാരി ചൂടമ്മാനായിൽ ജോജിൻ ഫ്രാൻസിസ് (19) മരിച്ചത് ആവണക്കുംചാൽ വട്ടുകുന്നേൽ നിതിൻ ജോസഫ് (21) പരിക്കേറ്റത്. . ഇടിയുടെ ആഘാതത്തിൽ ബൈക്കിന് തീ പിടിച്ചു. ഇന്നലെ വൈകിട്ട് 4.35 ന് ആണ് അപകടം സംഭവിച്ചത്. കോളേജിലെ പരീക്ഷ കഴിഞ്ഞ ഇറങ്ങിയ ജോജിനെ കൂട്ടിക്കൊണ്ട് പോകുന്നതിനായി രാജകുമാരിയിലെ ഒരു കടയിൽ ജോലിക്ക് നിൽക്കുന്ന നിതിൻ എത്തിയതായിരുന്നു. കോളേജ് കോമ്പൗണ്ടിൽ നിന്നും ഇരുവരും ബൈക്കിൽ മെയിൻ റോഡിലേയ്ക്ക് ഇറങ്ങുന്നതിനിടെ വളവ് തിരിയാതെ വരികയും, റോഡിലൂടെ കടന്നുപോകുകയായിരുന്ന കാറിൽ അമിത വേഗതയിൽ ചെന്ന് ഇടിക്കുകയുമായിരുന്നു. പിൻസീറ്റിൽ ഹെൽമറ്റ് ധരിക്കാതെ ഇരിക്കുകയായിരുന്ന ജോജിൻ കാറിൻ്റെ ഗ്ളാസിൽ ചെന്ന് ഇടിച്ചതിനെത്തുടർന്ന് തലയിലും മുഖത്തും പരിക്കേറ്റു. നിതിനും ശരീരത്തിൽ പലയിടത്തും കാര്യമായ മുറിവുകളുണ്ട്. ബൈക്കിന് തീപിടിച്ചെങ്കിലും ജോജിനും ജിതിനും തെറിച്ചുപോയിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഇരുവരെയും വിദഗ്ധ ചികിൽസയ്ക്കായി ഏറണാകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോക്കുന്നിടിയിൽ മരിച്ചത്.