മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് ബസ് ഓടിച്ച വീഡിയോ വൈറലായതോടെ കോതമംഗലത്തെ സ്വകാര്യ ബസ് ഡ്രൈവർക്കെതിരേ കേസെടുത്തു.

muvattupuzhanews.in
കോതമംഗലം :മൊബൈൽ ഫോണിൽ
സംസാരിച്ചുകൊണ്ട് ബസ് ഓടിച്ച
കോതമംഗലത്തെ സ്വകാര്യ ബസ് ഡ്രൈവർക്കെതിരേ നിയമനടപടിക്ക്
പോലീസും ഗതാഗത വകുപ്പും.
കോതമംഗലം-പെരുമ്പാവൂർ റൂട്ടിലോടുന്ന ശ്രീലക്ഷ്മി ബസിലാണ് സംഭവം.ബസിലെ യാത്രക്കാരുടെ ജീവന് ഭീഷണി ആകുംവിധം അലക്ഷ്യവും,അപകടകരവുമായ രീതിയിൽ ബസ് ഓടിച്ച ശ്രീലക്ഷ്മി ബസ് ഡ്രൈവർ
ചേലാട് കള്ളാട് സനത്തുപറമ്പിൽ
ശ്രീകാന്തിന് (29) എതിരേയാണ്
കേസെടുത്തിരിക്കുന്നത്. കുട്ടികളും,സ്ത്രീകളും ഉൾപ്പെടെ അൻപതോളം യാത്രക്കാരുടെ ജീവന് പുല്ലുവില കൽപ്പിച്ചാണ് ഡ്രൈവറുടെ മൊബൈൽ ഫോൺ വിളി.
വലതുകൈയിൽ മൊബൈൽ ഫോൺ പിടിച്ച് വിരൽ കൊണ്ട് നമ്പർ ഡയൽ
ചെയ്യുന്നതും,തുടർന്ന് വലത് കൈയിൽ
മൊബൈൽ ഫോൺ പിടിച്ച് സംസാരിച്ചുകൊണ്ട് ബസ് ഡ്രൈവ്
ചെയ്യുന്നതുമായ രണ്ട് മിനിട്ടോളം ദൈർഘ്യമുള്ള വീഡിയോയാണ് കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യമാധ്യമത്തിലൂടെ വൈറലായത്.വലത് കൈ ചെവിയിൽ വെച്ച് ഫോൺ വിളിക്കിടെ ഇടയ്ക്ക് ഇടത് കൈ കൊണ്ട്ഗിയർ മാറ്റുന്നു. ഇതിനിടെ
യാത്രക്കാരുടെ നേർക്ക്നോക്കുന്നുമുണ്ട്. വലത് കൈയിൽ മൊബൈൽ ഫോൺ പിടിച്ച് സംസാരിച്ചും ഇടതുകൈ വളയത്തിലും പിടിച്ച് ബസ് ഓടിക്കുന്ന ദൃശ്യം യാത്രക്കാരിൽ ഒരാൾ പകർത്തി
സാമൂഹമാധ്യമത്തിലിട്ടത് വൈറലായി.
ഇതിന്റെ അടിസ്ഥാനത്തിലാണ്
കേസെടുത്തിരിക്കുന്നത്.
വീഡിയോ കണ്ട് പലരും പോലീസിനേയും
മോട്ടോർ വാഹന വകുപ്പ്
അധികാരികളേയും ഫോണിലൂടെ
അറിയിക്കുകയും വീഡിയോ ദൃശ്യം
വാട്ട്സാപ്പിലൂടെ അയച്ചുകൊടുക്കുകയും
ചെയ്തിരുന്നു. അലക്ഷ്യമായി യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുംവിധം ബസ്
ഓടിച്ചതിന് ഇയാൾക്കെതിരേ പോലീസ്
കേസെടുത്തു. മോട്ടോർ വാഹന വകുപ്പ്
ആദ്യപടിയായി ഷോക്കോസ് നോട്ടീസ്
നൽകും. മൂന്ന് ദിവസത്തിനുള്ളിൽ
ജോയിന്റ് ആർ.ടി. ഓഫീസിൽഹിയറിങ്ങിന് ഹാജരാവണം.
ഡ്രൈവർക്ക് ബോധിപ്പിക്കാനുള്ളത്
കേട്ടശേഷം ലൈസൻസ് റദ്ദാക്കുന്നത്
ഉൾപ്പെടെയുള്ള മാതൃകാപരമായ
ശിക്ഷാ നടപടിയെടുക്കുമെന്ന് ജോയിന്റ്
ആർ.ടി.ഒ. വെളിപ്പെടുത്തി.