നാട്ടിന്‍പുറം ലൈവ്മഞ്ഞളളൂര്‍
മേമടങ്ങ് സെയ്ന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ പൂർവ്വ വിദ്യാർഥി സംഗമം

വാഴക്കുളം: മേമടങ്ങ് സെയ്ന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ പൂർവ്വവിദ്യാർഥി സമ്മേളനം ശനിയാഴ്ച നടത്തും.1990-91 അധ്യയന വർഷത്തിൽ പത്താം ക്ലാസിൽ പഠിച്ചിരുന്ന വിദ്യാർഥികളുടേയും അന്നത്തെ അധ്യാപകരുടേയും സംഗമമാണ് 28 വർഷങ്ങൾക്ക് ശേഷം ‘ഒരു വട്ടം കൂടി ‘ എന്ന പേരിൽ സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 10ന് സ്കൂൾ മാനേജർ ഫാ.മാത്യൂസ് നന്ദളത്ത് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കും.പ്രധാനാധ്യാപിക മേരി പി.വി മുഖ്യ പ്രഭാഷണം നടത്തും. ബിനോ പോൾ, വിനോദ് ഇ.വി, സുരേഷ് കെ.എസ് എന്നിവർ പ്രസംഗിക്കും.യോഗത്തിൽ അധ്യാപകരെ ആദരിക്കും. തുടർന്ന് സുഹൃത് സംഗമവും കലാപരിപാടികളും നടത്തുമെന്ന് സംഘാടകർ അറിയിച്ചു