മേക്കടമ്പ് ഗവ എല്‍ പി സ്‌കൂളില്‍ ഹൈടെക് ക്ലാസ് മുറികള്‍ ഉദ്ഘാടനം ചെയ്തു.

Muvattupuzhanews.in

മൂവാറ്റുപുഴ: മേക്കടമ്പ് ഗവ. എല്‍. പി. സ്‌കൂളില്‍ നവീകരിച്ച ക്ലാസ് മുറികളുടെയും ഹൈടെക് ക്ലാസ് മുറികളുടെയും ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ലീല ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു വെളിയത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഒ.സി.ഏലിയാസ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍മാരായ  ഷീല മത്തായി, സുജാത സതീശന്‍, സ്‌കൂള്‍ പ്രധാന അധ്യാപിക  നബീസ സി.കെ., പി.ടി.എ.പ്രസിഡന്റ് അജു വേലായുധന്‍, എസ്.എം.സി.ചെയര്‍മാന്‍ വിമല്‍ കുമാര്‍ ,സ്‌കൂള്‍ ലീഡര്‍ മാസ്റ്റര്‍ ജെറിന്‍ സി.ജെ തുടങ്ങിയവര്‍ സംസാരിച്ചു.

ചിത്രം-മേക്കടമ്പ് ഗവ എല്‍ പി സ്‌കൂളില്‍ ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിക്കുന്നു………

Leave a Reply

Back to top button
error: Content is protected !!