മൂവാറ്റുപുഴ സർക്കിൾ സഹകരണ യൂണിയൻ എൽ ഡി എഫിന്.

മൂവാറ്റുപുഴഃ മൂവാറ്റുപുഴ സർക്കിൾ സഹകരണ യൂണിയൻ തെരഞ്ഞെടുപ്പിൽ
എൽ ഡി എഫിന് ഏഴും യു.ഡി.എഫിന് നാലും സീറ്റുകളിൽ വിജയം.11 അംഗ ഭരണസമിതിയിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘം ഭരണ സമിതി അംഗങ്ങളുടെ മണ്ഡലത്തിൽ നിന്ന് അനിൽ ചെറിയാൻ, വി കെ ഉമ്മർ, ജോളി ജോർജ്, ഇ കെ സുരേഷ്,പട്ടികജാതി/പട്ടികവർഗ്ഗ ഭരണസമിതി അംഗങ്ങളുടെ മണ്ഡലത്തിൽ റ്റി ശിവദാസ്,പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളുടെ ജീവനക്കാരുടെ മണ്ഡലത്തിൽ നിന്ന് എൻ എം കിഷോർ എന്നിവരാണ് എൽ ഡി എഫിൽ നിന്ന് വിജയിച്ചത്.എൽഡിഎഫിലെ ബാബു പോൾ വ്യവസായം മണ്ഡലത്തിൽ നിന്ന് മുമ്പ് വിജയിച്ചിരുന്നു. പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘം ഒഴികെയുള്ള സംഘം ഭരണ സമിതി അംഗങ്ങളുടെ മണ്ഡലത്തിൽ പിപി എൽദോസ്, ക്ഷീര സഹകരണ സംഘം ഭരണ സമിതി അംഗങ്ങളുടെ മണ്ഡലത്തിൽ അബ്രാഹാംതൃക്കളത്തൂർ,പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളൊഴികെയുള്ള സംഘങ്ങളുടെ ജീവനക്കാരുടെ മണ്ഡലത്തിൽ നിന്ന്
ബിജു തങ്കപ്പൻ,വനിതാ ഭരണ സമിതി അംഗങ്ങളുടെ മണ്ഡലത്തിൽ നിന്ന് കെ വി സരോജം, എന്നിവരാണ് യു ഡി എഫി ൽ നിന്ന് വിജയിച്ചത്.