മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞു.

മൂവാറ്റുപുഴ: മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞു. മൂവാറ്റുപുഴ എസ്.എന്‍.ഡി.പി.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ച കലോത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് നിര്‍വ്വഹിച്ചു.നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആര്‍.വിജയ സ്വാഗതം പറഞ്ഞു. എസ്.എന്‍.ഡി.പി സ്‌കൂള്‍ മാനേജര്‍ വി.കെ.നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി.കൗണ്‍സിലര്‍മാരായ സിന്ധു ഷൈജു, സെലിന്‍ ജോര്‍ജ്, കെ.ജെ.സേവ്യാര്‍, എച്ച്.എം.ഫോറം സെക്രട്ടറി എം.കെ.മുഹമ്മദ്, പ്രിന്‍സിപ്പാള്‍ കെ.കെ.ലത, വൈസ്പ്രിന്‍സിപ്പാള്‍ വി.എസ്.ധന്യ, പി.ടി.എ.വൈസ് പ്രസിഡന്റ് കെ.ടി.തങ്കക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു. ഉപജില്ലയിലെ 56 സ്‌കൂളുകളില്‍ നിന്നായി 1800-ല്‍ പരം കലാകാരന്‍മാര്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കും. കലോത്സവം 13ന് സമാപിക്കും.