മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലാ കായിക മേള സമാപിച്ചു.

Muvattupuzhanews.in
————————————————————————————————-

മൂവാറ്റുപുഴ: മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലാ കായികമേള സമാപിച്ചു. രണ്ട് ദിവസങ്ങളിലായി മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയം, ഗവ.മോഡല്‍ ഹൈസ്‌കൂള്‍, സെന്റ് അഗസ്റ്റിയന്‍സ് സ്‌കൂള്‍ ഗ്രൗണ്ടുകളില്‍ നടന്ന മത്സരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ ഉദ്ഘാടനം ചെയ്തു. ജൂനിയര്‍ ബോയ്‌സ്  ക്രിക്കറ്റ് മത്സരത്തില്‍ മാര്‍ സ്റ്റീഫന്‍ വി.എച്ച്.എസ്.എസ്. വാളകം വിജയിച്ചു. വീട്ടൂര്‍ എബനേസര്‍ എച്ച്.എസ്.എസ്. റണ്ണേഴ്‌സ്  സീനിയര്‍ ബോയ്സ് – വിന്നേഴ്സ് – എബനേസര്‍ എച്ച്.എസ്. എസ്. വീട്ടൂര്‍. റണ്ണേഴ്സ് – മാര്‍ സ്റ്റീഫന്‍ വി.എച്ച്.എസ്.എസ്. വാളകം. കബടി – വിന്നേഴ്സ് – എസ്.എന്‍.ഡി.പി. എച്ച്.എച്ച്.എസ്. മൂവാറ്റുപുഴ, റണ്ണേഴ്സ് – ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍ എച്ച്.എസ്. മണ്ണൂര്‍. ഷട്ടില്‍ ബാറ്റ്മിന്റണ്‍ (ബോയ്സ്) – നിര്‍മ്മല എച്ച്.എസ്.എസ്. മൂവാറ്റുപുഴ, ഷട്ടില്‍ ബാറ്റ്മിന്റണ്‍ (ഗേള്‍സ് സെന്റ് അഗസ്റ്റിന്‍സ് എച്ച്.എസ്., മൂവാറ്റുപുഴ) വിജയികള്‍ക്കുള്ള സമ്മാനദാനം എല്‍ദോ എബ്രഹാം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു.

ചിത്രം-മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലാ കായിക മേള വിജയികള്‍ക്കുള്ള സമ്മാനദാനം എല്‍ദോ എബ്രഹാം എം.എല്‍.എ വിതരണം ചെയ്യുന്നു…… 

Leave a Reply

Back to top button
error: Content is protected !!