മൂവാറ്റുപുഴ വണ്‍വേ ഫ്രണ്ട്സിനെ ആദരിച്ചു

മൂവാറ്റുപുഴ- മൂവാറ്റുപുഴയില്‍ കഴിഞ്ഞ മഹാപ്രളയത്തില്‍ എം.സി.എസ്. ആശുപത്രിയില്‍ വെള്ളം കയറി ഒട്ടേറെ രോഗികള്‍ക്ക് ബുദ്ധിമുട്ടനുഭവിച്ചിരുന്നു. രോഗികളെ യഥാസമയം മാറ്റി പാര്‍പ്പിക്കുകയും അവര്‍ക്ക് ഭക്ഷണം മറ്റു സൗകര്യങ്ങളും നല്‍കുവാന്‍ നേതൃത്വം വഹിച്ചത് മൂവാറ്റുപുഴ വണ്‍വേ ഫ്രണ്ട്‌സ് എന്ന സംഘടനയാണ്. എം.സി.എസ്. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ആരോഗ്യവകുപ്പ് മന്ത്രി ഷൈലജ ടീച്ചറില്‍ നിന്നും വണ്‍വേ ഫ്രണ്ട്‌സ് പ്രസിഡന്റ് നജീര്‍ ഉപ്പൂട്ടിങ്കലും സഹപ്രവര്‍ത്തകരും ഉവഹാരം ഏറ്റുവാങ്ങി. മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ പി.എം. ഇസ്‌മായില്‍, എം.എ. സഹീര്‍, എം.ആര്‍. പ്രഭാകരന്‍, ടി.എസ്. റഷീദ്, വി.എസ്. സിദ്ധിഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.