മൂവാറ്റുപുഴ ലയണ്‍സ് ക്ലബ്ബിന്റെ ജൈവപച്ചക്കറി കൃഷിയ്ക്ക് തുടക്കമായി.

മൂവാറ്റുപുഴ: മൂവാറ്റുപുഴ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ നടപ്പിലാക്കി വരുന്ന ജൈവ പച്ചക്കറി കൃഷിയ്ക്ക് മൂവാറ്റുപുഴ ഗവ മോഡല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി. ജൈവ പച്ചക്കറിയെ കുറിച്ച് കുട്ടികളില്‍ അവബോധം ഉണ്ടാകുന്നതിനും, ജൈവ പച്ചക്കറി കൃഷിയെ കുറിച്ചുള്ള പരിശീലനത്തിനുമാണ് പദ്ധതി സ്‌കൂളില്‍ നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രമീള ഗിരീഷ് കുമാര്‍ ക്ലബ്ബ് പ്രസിഡന്റ് എന്‍.ശിവദാസില്‍ നിന്നും പച്ചക്കറി തൈകള്‍ ഏറ്റ് വാങ്ങികൊണ്ട് നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ജിനു ആന്റണി, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സുനിത, ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളായ എസ്.ബാലചന്ദ്രന്‍ നായര്‍, അജിത് കുമാര്‍, പി.ജി.സുനില്‍കുമാര്‍, തമ്പി വര്‍ഗീസ്, കുര്യന്‍ ജോസഫ് എന്നിവര്‍ സംമ്പന്ധിച്ചു.