മൂവാറ്റുപുഴ രൂപത മുന്‍ വികാരി ജനറാള്‍ മോണ്‍. വര്‍ഗ്ഗീസ് കുന്നുംപുറത്ത് നിര്യാതനായി

Muvattupuzhanews.in

മൂവാറ്റുപുഴ:മൂവാറ്റുപുഴ രൂപതയുടെ മുന്‍ വികാരി ജനറാള്‍ മോണ്‍. വര്‍ഗ്ഗീസ് കുന്നുംപുറത്ത് (54) നിര്യാതനായി. അനാരോഗ്യത്തെ തുടര്‍ന്ന് രണ്ട് വര്‍ഷമായി ചികിത്സയിലായിരുന്നു.

1994 ഏപ്രില്‍ 8 ന് തിരുവല്ല അതിരൂപതയുടെ മെത്രാനായിരുന്ന അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തായില്‍ നിന്നും വൈദിക പട്ടം സ്വികരിച്ച ബഹു.വൈദീകൻ മൂവാറ്റുപുഴ രൂപതയുടെ വികാരി ജനറാള്‍, ചാന്‍സിലര്‍,കോര്‍പ്പറേറ്റ് മാനേജര്‍,മൈനര്‍ സെമിനാരി റെക്ടര്‍, മലങ്കര മേജര്‍ സെമിനാരിയുടെ ആത്മീയ പിതാവ് എന്നീ നിലകളിലും, അവിഭക്ത തിരുവല്ല രൂപതയുടെ വൈദിക ക്ഷേമനിധി സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

തിരുവല്ല അതിരൂപതയിലെ വെണ്ണിക്കുളം,തച്ചമം, കാഞ്ഞിരപ്പാറ,വാലാങ്കര ഇടവകകളില്‍ അസിസ്റ്റന്റ് വികാരിയായും തലവടി സൗത്ത്, തലവടി നോര്‍ത്ത്, എടത്തിക്കാവ്, മുക്കൂട്ടുതറ, ഇടകടത്തി, എരുമേലി, മുക്കട, പനയമ്പാല, മുണ്ടുകുഴി എന്നീ പള്ളികളില്‍ വികാരിയായും മൂവാറ്റുപുഴ രൂപതയില്‍ കുന്നക്കുരുടി, മഴുവന്നൂര്‍, അഞ്ചല്‍പെട്ടി, ഓണക്കൂര്‍, മാമലശ്ശേരി, വെങ്ങോല, പെരുമ്പാവൂര്‍, കീഴില്ലം, പൂതൃക്ക, തമ്മാനിമറ്റം, നീറാമുകള്‍, ഏഴക്കരനാട് എന്നീ പള്ളികളിലും വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മാന്ദമംഗലം കുന്നുപുറത്ത് പരേതനായ ചാക്കോയുടെയും ശോശാമ്മയുടെയും മകനാണ് മോണ്‍. വര്‍ഗ്ഗീസ് കുന്നുംപുറത്ത്.
സഹേദരങ്ങള്‍: സി. ദീപ SIC, മേരി, അല്ലി, ബെന്നി, സണ്ണി, ഡെയ്‌സി, ജെസ്സി, ജോഷി.

മൃതസംസ്‌ക്കാര ശുശ്രൂഷ 31-ാം തീയതി വ്യാഴാഴ്‌ച രാവിലെ 10 മണിക്ക് ഭവനത്തിലാരംഭിച്ച് തുടര്‍ ശുശ്രൂഷകള്‍ മാന്ദമംഗലം സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയത്തില്‍ അഭിവന്ദ്യ പിതാക്കന്മാരുടെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നതുമാണ്.

Leave a Reply

Back to top button
error: Content is protected !!