Uncategorized
മൂവാറ്റുപുഴ മര്‍ച്ചന്റ് യൂത്ത് വിംഗ് ഭാരവാഹികള്‍
മൂവാറ്റുപുഴ: മൂവാറ്റുപുഴ മര്‍ച്ചന്റ് യൂത്ത് വിംഗിന്റെ 2019-21 കാലഘട്ടത്തിലേയ്ക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. യോഗം മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് അജ്മല്‍ ചക്കുങ്ങല്‍ ഉദ്ഘാടനം ചെയ്തു. കമ്മിറ്റി അംഗങ്ങളായ ഫഹദ് ബിന്‍ ഇസ്മായില്‍, ഗോപന്‍ കല്ലൂരാന്‍, പി.യു.ഷംസുദ്ദീന്‍, ജെയ്‌സണ്‍ ജോയി, അരുണ്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി ആരിഫ് പി.വി.എം(പ്രസിഡന്റ്) ജിനീഷ്.ഡി.പ്ലാനെറ്റ്(വൈസ് പ്രിസഡന്റ്) ജോബി മുണ്ടയ്ക്കല്‍(ജനറല്‍ സെക്രട്ടറി) സാദിഖ് അലി(ജോയന്റ് സെക്രട്ടറി) സജിന്‍ സലീം(ട്രഷറാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

