മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു.

മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. സമാപന സമ്മേളനവും, വിജയികള്‍ക്കുള്ള സമ്മാനദാനവും എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു. 118 പോയിന്റ് നേടി മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്ത് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. 91 പോയിന്റ് നേടി ആവോലി ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും നേടി. സമാപന സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി വട്ടക്കുഴി അധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡന്റ് സുഭാഷ് കടക്കോട് മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിസ്സി ജോളി സ്വാഗതം പറഞ്ഞു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജാന്‍സി ജോര്‍ജ്, മെമ്പര്‍മാരായ മേരി ബേബി, ടി.എച്ച്.ബബിത, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.എസ്.സഹിത എന്നിവര്‍ സംസാരിച്ചു.

ചിത്രം-മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപന സമ്മേളനം എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു. ലിസ്സി ജോളി, മേരി ബേബി, ടി.എച്ച്.ബബിത, ജോസി ജോളി വട്ടക്കുഴി, സുഭാഷ് കടക്കോട്, ജാന്‍സി ജോര്‍ജ് എന്നിവര്‍ സമീപം………..  

Leave a Reply

Back to top button
error: Content is protected !!