മൂവാറ്റുപുഴ ബ്ലോക്കില്‍ മൃഗ-ഡോക്ടറുടെ രാത്രികാല സേവനം പുനരാരംഭിച്ചു.

മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്കില്‍ മൃഗ-ഡോക്ടറുടെ രാത്രികാല സേവനം പുനരാരംഭിച്ചു.ഏപ്രില്‍ മാസം മുതല്‍ ഡോക്ടറുടെ അഭാവത്തെ തുടര്‍ന്ന് നിലച്ചിരുന്ന രാത്രികാല ഡോക്ടറുടെ സേവനമാണ് ഇപ്പോൾ പുനരാരംഭിച്ചത്. ക്ഷീര കാര്‍ഷീക മേഖലയായ ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ആയിരക്കണക്കിന് ക്ഷീര കര്‍ഷകര്‍ക്ക് ഗുണകരമായിരുന്ന പദ്ധതിയാണ് ഡോക്ടറുടെ അഭാവത്തെ തുടര്‍ന്ന് നിലച്ചിരുന്നത്. പുതിയതായി താല്‍ക്കാലിക ഡോക്ടര്‍ കഴിഞ്ഞ ദിവസം ചുമതല എടുത്തതോടെയാണ് പദ്ധതി പുനരാരംഭിച്ചത്. മൂവാറ്റുപുഴ നഗരസഭയിലും, മൂവാറ്റുപുഴ ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളിലും മൃഗങ്ങള്‍ക്കുണ്ടാകുന്ന ഏതൊരു അസുഖത്തിനും വൈകിട്ട് ആറ് മുതല്‍ പുലര്‍ച്ചെ ആറ് വരെ ഏത് സമയത്തും അടിയന്തിര ചികിത്സയ്ക്കായി ഡോക്ടറുടെ സേവനം ലഭിക്കുന്നതാണ് പദ്ധതി. ക്ഷീര കര്‍ഷകര്‍ക്ക് അടിയന്തര ചികിത്സാ ആവശ്യങ്ങള്‍ക്ക് ഡോക്ടറുടെ സേവനം ലഭിക്കുന്നതിന് 9188511846 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ് എന്ന് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ അറിയിച്ചു.