നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ
മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്ക് ടെലിവിഷന്‍ സംഭാവന ചെയ്ത് മർച്ചന്റ് അസോസിയേഷൻ.

മൂവാറ്റുപുഴ: മര്‍ച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പോലീസ് സ്റ്റേഷനിലേക്ക് ടെലിവിഷന്‍ സംഭാവന ചെയ്തു. ടൗണിലെ ക്യാമറകള്‍ പോലീസ് സ്റ്റേഷനില്‍ നിരീക്ഷിക്കുന്നതിനു വേണ്ടിയാണ് ടെലിവിഷന്‍ നല്‍കിയത്.ചടങ്ങില്‍ സി ഐ മുഹമ്മദ്, അസോസിയേഷന് പ്രസിഡന്റ് അജ്മല്‍ ചക്കുങ്ങല്‍, ജനറല്‍ സെക്രട്ടറി കെ.എ. ഗോപകുമാര്‍, സെക്രട്ടറിമാരായ പി.യു. ഷംസുദ്ദീന്, ബോബി എസ്. നെല്ലിക്കല്‍, കമ്മിറ്റിയംഗംങ്ങളായ പി.എം. സലിം, ജേക്കബ് പി. ജോസ് എന്നിവര്‍ പങ്കെടുത്തു.