മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ 1.42 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി.

മൂവാറ്റുപുഴ: മൂവാറ്റുപുഴ മണ്ഡലത്തില്‍ എംഎല്‍എ ഫണ്ടുപയോഗിച്ച് നിര്‍മിക്കുന്ന വിവിധ പദ്ധതികള്‍ക്ക്  1 കോടി 42 ലക്ഷം രൂപയുടെ  ഭരണാനുമതി ലഭിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. നിയോജക മണ്ഡലത്തിലെ പാലക്കുഴ ഗ്രാമപഞ്ചായത്ത് മന്ദിരം നിര്‍മ്മിക്കുന്നതിന്  99.60 ലക്ഷം രൂപയും, ആരക്കുഴ പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ പയ്യനാവില്ലാട്ട് പീടിക – പൊന്നോത്ത് കടവ് ലിങ്ക് റോഡ് നവീകരണത്തിന് – 18.5 ലക്ഷം രൂപയും, പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡില്‍ വളവൊടിച്ചാല്‍ ചിറ- ആയങ്കര പള്ളി റോഡ് ബന്ധിപ്പിച്ച്   പാലവും, സംരക്ഷണഭിത്തിയും നിര്‍മ്മിക്കാന്‍ 12 ലക്ഷം രൂപയും, ഏഴാം വാര്‍ഡില്‍ എരപ്പുപാറ റോഡ് നവീകരണത്തിന്- 12 ലക്ഷം രൂപയും അടക്കം 1.42 കോടി രൂപ എംഎല്‍എയുടെ വികസന ഫണ്ടുപയോഗിച്ചുള്ള പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്.  ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക്  നിര്‍മ്മാണമാരംഭിക്കുമെന്നും എല്‍ദോ എബ്രഹാം എംഎല്‍എ അറിയിച്ചു.

Leave a Reply

Back to top button
error: Content is protected !!