മൂവാറ്റുപുഴ നഗരസഭയില്‍ ഉറവിട മാലിന്യ സംസ്‌കരണ പദ്ധതിക്കായി ഗുണഭോക്താക്കളെകണ്ടെത്തുന്നതിന് ഈമാസം 15 മുതല്‍ വാര്‍ഡ് സഭകള്‍ക്ക് തുടക്കമാകും.

muvattupuzhanews.in

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരം മാലിന്യ മുക്തമാക്കുന്നതിനായി ഉറവിട മാലിന്യ സംസ്‌കരണ പദ്ധതി നഗരസഭയിലെ 3080 വീടുകളില്‍ നടപ്പിലാക്കുന്നതിനുള്ള പദ്ധതിയ്ക്ക് തുടക്കമായതായി നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരനും, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാജി ദിലീപും അറിയിച്ചു.  പദ്ധതിക്കായി 38 ലക്ഷം രൂപയാണ് നഗരസഭ വകയിരുത്തിയിരിക്കുന്നത്. പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി ഈമാസം 15 മുതല്‍ വാര്‍ഡ് സഭകള്‍ നടക്കും. വീടുകളിലെ മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നതിനായി സബ്‌സിഡ് നിരക്കില്‍ ബയോ ഡൈജസ്റ്റര്‍ പോട്ട്, റിംഗ് കംപോസ്റ്റ് എന്നിവയാണ് പദ്ധതിയുടെ ഭാഗമായി ഗുണഭോക്താവിന് വിതരണം ചെയ്യുന്നത്. തുമ്പൂര്‍മുഴി, പ്ലാസ്റ്റിക് ഷ്രഡിംഗ് യൂണിറ്റ് എന്നിവ ഈമാസം തന്നെ പ്രവര്‍ത്തനമാരംഭിക്കും. ഇതിനായി നഗരസഭ 15 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് വാങ്ങുന്നത്. മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിനായി നഗരസഭ സഭയുടെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള 10-ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നും ആരോഗ്യ വിഭാഗം സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ 40-ഓളം വൃക്തികള്‍ക്കെതിരെയും, സ്ഥാപനങ്ങള്‍ക്കെതിരെയും കേസെടുക്കുകയും 40,000 രൂപ പിഴ ഈടാക്കുകയും ചെയ്തതായി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാജി ദിലീപ് പറഞ്ഞു. ഗാര്‍ഹീക മാലിന്യ സംസ്‌കരണ ഉപാധികള്‍ സബ്‌സിഡി നിരക്കില്‍ ലഭിക്കുന്നതിനുള്ള അപേക്ഷ ഫോറം നഗരസഭയില്‍ നിന്നും ലഭിക്കുന്നതാണന്നും, പൂരിപ്പിച്ച അപേക്ഷ ഫോറം ഈമാസം 15 മുതല്‍ ആരംഭിക്കുന്ന വാര്‍ഡ് സഭകളില്‍ എത്തിക്കണമെന്നും ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ പറഞ്ഞു.  

Leave a Reply

Back to top button
error: Content is protected !!