മൂവാറ്റുപുഴ നഗരസഭയിലെ ആദ്യ ഷീ ടോയിലറ്റ് നാടിന് സമര്‍പ്പിച്ചു.

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഷീ ടോയിലറ്റ് നാടിന് സമര്‍പ്പിച്ചു. മൂവാറ്റുപുഴ നെഹ്രുപാര്‍ക്കില്‍ മുനിസിപ്പല്‍ പാര്‍ക്കിനോട് ചേര്‍ന്നാണ് ഷീ ടോയ്ലറ്റ് നിര്‍മിച്ചിരിക്കുന്നത്. ഷീ ടോയ്ലറ്റിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ ശശീധരന്‍ നിര്‍വ്വഹിച്ചു. വൈസ്ചെയര്‍മാന്‍ പി.കെ.ബാബുരാജ് അധ്യക്ഷത വഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എ.സഹീര്‍ സ്വാഗതം പറഞ്ഞു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി.എം.സീതി, ഉമാമത്ത് സലീം, കൗണ്‍സിലര്‍മാരായ മേരി ജോര്‍ജ് തോട്ടം, ബിന്ദു സുരേഷ്‌കുമാര്‍, ജയകൃഷ്ണന്‍ നായര്‍, പി.വൈ.നൂറുദ്ദീന്‍, ജിനു ആന്റണി, സെലിന്‍ ജോര്‍ജ്, ഷിജി തങ്കപ്പന്‍, വിജയകുമാര്‍, ഷൈല അബ്ദുള്ള, ഷൈലജ അശോകന്‍, ഷാലിന ബഷീര്‍ എന്നിവര്‍ സംമ്പന്ധിച്ചു. വനിതകള്‍ക്ക് മാത്രമായി മൂവാറ്റുപുഴയില്‍ ഷീ ടോയ്ലറ്റ് എന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മൂന്ന് പേര്‍ക്ക് ഒരേ സമയം ഉപയോഗിക്കാവുന്ന ശൗചാലയമാണ് ഒരുക്കിയിരിക്കുന്നത്. നെഹ്രുപാര്‍ക്കില്‍ മുന്‍സിപ്പല്‍ പാര്‍ക്കിനോട് ചേര്‍ന്ന് ഏഴ് ലക്ഷം രൂപ മുതല്‍ മുടക്കിയാണ് ടോയ്ലറ്റ് കോപ്ലക്സ് നിര്‍മിച്ചിരിക്കുന്നത്. ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ആദ്യ ഷീ ലോഡ്ജും മുവാറ്റുപുഴയില്‍ ഒരുങ്ങുകയാണ്. കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്റിന് സമീപം 25 ലക്ഷം രൂപ മുതല്‍ മടക്കിയാണ് ഷീ ലോഡ്ജ് നിര്‍മിക്കുന്നത്. രാത്രികാലങ്ങളിലടക്കം മൂവാറ്റുപുഴയിലെത്തുന്ന സ്ത്രീകള്‍ക്ക് തമാസിക്കുന്നതിനാണ് ഷീ ലോഡ്ജ് നിര്‍മിക്കുന്നത്. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. ഇതോടൊപ്പം തന്നെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ബസ് സര്‍വ്വീസും ആരംഭിക്കും. മൂവാറ്റുപുഴ ടൗണിലെ വിവിധ ഭാഗങ്ങളിലും, സിവില്‍ സ്റ്റേഷനിലേക്കടക്കം സര്‍വ്വീസ് നടത്തുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ സിറ്റീ ബസ് സര്‍വ്വീസ് ആരംഭിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനങ്ങളും നടന്ന് വരികയാണ്. സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കികൊണ്ടുള്ള നഗരസഭയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഒന്നാം ഘട്ടത്തില്‍ ഷീ ടോയ്ലറ്റും, രണ്ടാം ഘട്ടത്തില്‍ ഷീ ലോഡ്ജും, മൂന്നാം ഘട്ടത്തില്‍ കുടുംബശ്രീ ബസ് സര്‍വ്വീസും ആരംഭിക്കുന്നതെന്ന് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എ.സഹീര്‍ പറഞ്ഞു. ഷീ ടോയ്ലറ്റ് ഉദ്ഘാടനം ചെയ്യുന്നതോടെ മൂവാറ്റുപുഴ നഗരസഭയിലെ ചിരകാല സ്വപ്നമാണ് യാഥാര്‍ത്ഥ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചിത്രം- മൂവാറ്റുപുഴ നഗരസഭയിലെ ആദ്യ ഷീ ടോയ്‌ലറ്റ് നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ ശശീധരന്‍ ഉദ്ഘാടനം ചെയ്യുന്നു…..പി.വൈ.നൂറുദ്ദീന്‍, പി.കെ.ബാബുരാജ്, ഉമാമത്ത് സലീം, എം.എ.സഹീര്‍, ബിന്ദു സുരേഷ്‌കുമാര്‍, ജിനു ആന്റണി എന്നിവര്‍ സമീപം………..