മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രകാശം പരത്തി ഹൈമാസ്റ്റ് ലൈറ്റ്

മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയി ഗ്രൗണ്ടില്‍ പ്രകാശം പരത്തി ഹൈമാസ്റ്റ് ലൈറ്റ്. എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 4.19 ലക്ഷം രൂപ വിനിയോഗിച്ചാണ് ആശുപത്രി ഗ്രൗണ്ടില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. നിര്‍ദ്ധനര്‍ക്കാശ്വാസമായി മാറിയ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയുടെ ഗ്രൗണ്ടിലെ വെളിച്ചകുറവ് സാമൂഹ്യവിരുദ്ധരടക്കമുള്ളവര്‍ക്ക് തുണയാകുകയാണന്ന ആരോപണം നിലനിന്നിരുന്നു. ഇതേ തുടര്‍ന്നാണ് ആശുപത്രി ഗ്രൗണ്ടില്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ചത്. ആശുപത്രിയില്‍ വൈദ്യുതി മുടക്കം തുടര്‍ക്കഥയായതിനെ തുടര്‍ന്ന് ആശുപത്രിയ്ക്ക് സ്വന്തമായി കെ.എസ്.ഇ.ബിയുടെ നേതൃത്വത്തില്‍ നേരത്തെ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചിരുന്നു. ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എ.സഹീര്‍, കൗണ്‍സിലര്‍മാരായ സെലിന്‍ ജോര്‍ജ്, പി.പി.നിഷ, സിന്ധു ഷൈജു, കെ.ജെ.സേവ്യര്‍, ആശുപത്രി വികസനസമിതി അംഗങ്ങളായ സജി ജോര്‍ജ്, കെ.എ.നവാസ്, ടി.ചന്ദ്രന്‍ ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ സംമ്പന്ധിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.ആശ വിജയന്‍ സ്വാഗതവും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് നന്ദിയും പറഞ്ഞു.
