മൂവാറ്റുപുഴ കിഴുക്കാവില്‍ തോട്ടില്‍ അറവുമാലിന്യം തള്ളി

muvattupuzhanews.in
മൂവാറ്റുപുഴ: കിഴുക്കാവില്‍ തോട്ടില്‍ അറവുമാലിന്യം തള്ളി. നഗരമധ്യത്തില്‍ മൂവാറ്റുപുഴ എവറസ്റ്റ് ജംഗ്ഷനു സമീപമുള്ള കിഴുക്കാവില്‍ തോട്ടില്‍ രാത്രിയുടെ മറവില്‍ സാമൂഹ്യ വിരുദ്ധന്മാര്‍ അറവുമാലിന്യം തള്ളുന്നത് പതിവാക്കിയിരിക്കുകയാണ്. സമീപ വാസികള്‍ക്കും , നഗരത്തിലെത്തുന്ന കാല്‍നട യാത്രക്കാര്‍ക്കും അസഹ്യമായ ദുര്‍ഗന്ധം ഇവിടെ നിന്നും അനുഭവപ്പെടുകയാണ്. പരിസരവാസികള്‍ക്ക് ഈച്ചകളുടേയും , കൊതുകിന്റേയും മറ്റു വിവധതരം ജീവികളുടേയും ശല്യം സഹിക്കവയ്യാതായിട്ടുണ്ട്. നഗത്തിലുള്ളവര്‍ക്കും നാട്ടിന്‍പുറങ്ങളിലുള്ളവര്‍ക്കും കുടിവെള്ളെ എത്തിക്കുന്ന കുടിവെള്ള പദ്ധതിയുടെ ടാങ്കിനു സമീപത്തേക്കാണ് ചീഞ്ഞളിഞ്ഞ അറവുമാലിന്യങ്ങളോയുള്ള മലിനജലം ഒഴുകിയെത്തുന്നത് . ഇത് മാരകമായ പകര്‍ച്ചവ്യാധി പരത്തുന്ന രോഗങ്ങള്‍ക്കു കാരണമാകുന്നതാണ്. അറവുമാലിന്യത്തിന്റെ മണം പിടിച്ച് നിരവധി തെരുവു നായകളാണ് പ്രദേശത്ത് തമ്പടിച്ചിരിക്കുന്നത്. ഇതും ജനജീവിതത്തിന് ഭീക്ഷണിയായി രിക്കുകയാണ്. കീഴ്ക്കാവില്‍ തോട്ടില്‍ അറവുമാലിന്യം തള്ളുന്നവരെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് മേഖല പൗരസമതി ആവശ്യപ്പെടുന്നു. ഇതിനായി ഈ പ്രദേശത്ത് സി സി ടി വി ക്യാമറ അടിയന്തിരമായി സ്ഥാപിക്കണം. അതോടൊപ്പം രാത്രികാല പൊലീസ് പെട്രോളിംഗ് ശക്തമാക്കുകയും വേണം . സിസിടിവി സ്ഥാപി ക്കുന്നതോടെ അറവുമാലിന്യം തോട്ടില്‍ നിക്ഷേപിക്കുവാന്‍ വരുന്ന സാമൂഹ്യ ദ്രോഹികളെ കണ്ടെത്തുവാന്‍ കഴിയുന്നതോടൊപ്പം ഇവരെ പിടികൂടി നിയമ നടപടി സ്വീകരിക്കു വാനും കഴിയുമെന്ന് മേഖല പൗരസമതി പ്രസിഡന്റ് നജീര്‍ ഉപ്പൂട്ടുങ്കല്‍ പറഞ്ഞു