മൂവാറ്റുപുഴയിൽ വാഹനയാത്രക്കാരുടെ ജീവന്റെ വില കേവലം മൂന്ന് റിബണോ?

Muvattupuzhanews.in
കണ്ണടക്കുന്ന അധികൃതർക്കെതിരെ ഷെയർ ചെയ്യൂ ..
മൂവാറ്റുപുഴ: നഗരമധ്യത്തിലെ മീഡിയനുകള്‍ അപകടക്കെണി ഒരുക്കി കാത്തിരിക്കുന്നു.മീഡിയൻ തിരിച്ചറിയാനായി കേവലം മൂന്ന് ചെറിയ റിബണുകൾ മാത്രം.ഈ റിബൺ തന്നെ നാട്ടുകാരുടെ സംഭവനെയാണോ എന്ന് സംശയിക്കുന്നു.കച്ചേരിത്താഴത്തെയും,വെള്ളൂര്ക്കുന്നത്തെയും മീഡിയനുകളാണ് അപകട ഭീതിയുയര്‍ത്തുന്നത്.കഴിഞ്ഞ ദിവസം രാത്രി കച്ചേരിത്താഴത്തെ മീഡിയനുകളിലൊന്നില് കാര്‍ ഇടിച്ചു കയറിയിരുന്നു.ഇതറിഞ്ഞിട്ടും,കണ്ണുതുറക്കാതെ അധികൃതര്‍.
വിശാലമായ റോഡിന്റ മധ്യത്തില്‍ മീഡിയന് തിരിച്ചറിയുന്നതിന് മുന്നറിയിപ്പ് സംവിധാനങ്ങളോ റിഫ്ലക്ട് ലൈറ്റുകളൊ ഇല്ലാ. കച്ചേരിത്താഴം മീഡിയനിൽ മൂന്ന് റിബണുകൾ കെട്ടിവച്ചിട്ടുള്ളത് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽമീഡിയയിൽ തരംഗമായിരുന്നു.എന്നാൽ ഈ റിബണുകൾ കെട്ടിയത് നാട്ടുകാരാണോ,അധികാരികളാണോ എന്നതിന് വ്യക്തതയില്ല.വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ മീഡിയനുകളിലേക്ക് ഇടിച്ചു കയറുകയാണ്.
മീഡിയനുകള്‍ അപകടമുണ്ടാക്കുന്നതായി പൊലീസ് നഗരസഭക്കും,പൊതുമരാമത്തു വകുപ്പിനും റിപ്പോര്‍ട്ടു നല്‍കിയിരുന്നുവെങ്കിലും ഇതുവരെയും നടപടിയുണ്ടായിട്ടില്ല.
ഒട്ടേറെ അപകടങ്ങളുണ്ടായിട്ടും അധികാരികള്‍ നടപടി സ്വീകരിക്കാത്തതില്‍ ജനരോഷം ശക്തമാണ്. വര്‍ഷങ്ങള്‍ക്ക് മുൻപ് കച്ചേരിത്താഴത്തെ മീഡിയന് സ്ഥാപിച്ചപ്പോള്‍ മീഡിയന് മുകളിലായി ഇരുമ്പ് ഗ്രില്ലുകളുമുണ്ടായിരുന്നു. എന്നാല്‍, പിന്നീടത് തുരുമ്പെടുത്തു നശിച്ചതിനെത്തുടർന്ന് നീക്കം ചെയ്തു. ഇപ്പോള്‍ ഉയരമില്ലാത്ത കോണ്‍ക്രീറ്റ് ഭാഗം മാത്രമാണുള്ളത്. ഇതാണ് അപകടം വിതയ്ക്കുന്നത്.വെള്ളൂര്‍ക്കുന്നം ജങ്ഷനിലെ മീഡിയനില്‍ വാഹനങ്ങള്‍ ഇടിച്ചുകയറി അപകടങ്ങള്‍ പതിവായതോടെ നാട്ടുകാര്‍ മുന്‍കരുതലായി മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു. വന്‍ അപകടങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ മീഡിയന് പൊളിച്ചു നീക്കുകയോ അപകടരഹിതമാക്കാനുള്ള നടപടി സ്വീകരിക്കുകയോ വേണമെന്നാണ് ആവശ്യം.