മൂവാറ്റുപുഴയില്‍ പുതുതായി ആരംഭിച്ച ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉദ്ഘാടനം ചെയ്തു

മൂവാറ്റുപുഴ: നീതിന്യായവ്യവസ്ഥതിയില്‍ ജനം കൂടുതല്‍ വിശ്വാസം അര്‍പ്പിക്കുന്ന കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റീസ് ജസ്റ്റീസ് സി.കെ.അബ്ദുല്‍റഹീം പറഞ്ഞു.മൂവാറ്റുപുഴയില്‍ പുതുതായി ആരംഭിച്ച ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റീസ്. നീതി ജനങ്ങള്‍ക്കു പ്രാപ്യമാക്കുന്നതിനു ദേശീയ-സംസ്ഥാന ജില്ലാതലത്തില്‍ ലീഗല്‍ സര്‍വീസസ് അഥോറിറ്റി വഴി നിയമ സേവന, നിയമ ബോധന സഹായങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. 39 എ അനിശ്ഛേദം നിയമത്തില്‍ എല്ലാ പൗരന്മാര്‍ക്കും തുല്യാവകാശമാണ് നല്കിയിരിക്കുന്നത്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും, ഏറ്റവും ദരിദ്രരായവര്‍ക്കും നീതിക്കായി പ്രാപിക്കാനും ,സാധാരക്കാര്‍ക്ക് നീതി ഉറപ്പാക്കിയും ജനങ്ങളുടെ അംഗീകാരവും വിശ്വാസവും നേടാനാവണം. പുതുയ കോടതികള്‍ സ്ഥാപിക്കുമ്പോള്‍ കൂടുതല്‍ കേസുകള്‍ ഉണ്ടാകട്ടെയെന്നല്ല, മറിച്ച് കാര്യക്ഷമമായും വേഗത്തിലും നീതി ലഭ്യമാക്കാനാവുമെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു. മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിന് മുന്നോടിയായി ജില്ലാ തലത്തിലുള്ള കോടതികളുമായി മൂവാറ്റുപുഴയില്‍ ജുഡിഷ്യറി മുന്നേയെത്തിയെന്നും ചീഫ് ജസ്റ്റീസ് കൂട്ടിചേര്‍ത്തു.
പുതിയ കോടതികള്‍ കൊണ്ടുവരുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ബാര്‍ അസോസിയേഷനെ പ്രകീര്‍ത്തിക്കവെയാണ് മൂവാറ്റുപുഴ ജില്ലയെ സംബന്ധിച്ചു അദ്ദേഹം പരാമര്‍ശിച്ചത്. മൂവാറ്റുപുഴക്കാര്‍ കാലങ്ങളായി
ശബ്ദമുയര്‍ത്തുന്ന ജില്ലാ പുനരേകീകരണവും മൂവാറ്റുപുഴ ജില്ലയുടെ സ്ഥാപനവും അതിനു മുന്നേ ഓടുകയാണ് ഇവിടത്തെ നീതിന്യായ സംവിധാനമെന്നും, ഒരു പക്ഷെ ആഗ്രഹപൂര്‍ത്തീകരണത്തിനു നീതീന്യായ വ്യവസ്ഥതിയിലുള്ള ഈ പുരോഗതി ആക്കംകൂട്ടുമാറാകട്ടെയെന്നും ചീഫ് ജസ്റ്റീസ് ആശംസിച്ചു. കോടതി സമുച്ചയത്തിലുള്ള അഡ്വ. കെ.ഒ.യോഹന്നാന്‍ മെമ്മോറിയല്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എറണാകുളം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജി ഡോ.കൗസര്‍ ഇടപ്പഗത്ത് അദ്ധ്യക്ഷത വഹിച്ചു. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.ജി.സുരേഷ് സ്വാഗതം പറഞ്ഞു.അഡീഷണല്‍ ജില്ലാ ജഡ്ജി കെ.എന്‍.പ്രഭാകരന്‍, വിജിലന്‍സ് ജഡ്ജി ഡോ.ബി.കലാംപാഷ, കുടുംബക്കോടതി ജഡ്ജി വി.ദിലീപ്, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പ്രിയാ ചന്ദ്, ഗവ. പ്ലീഡര്‍ ടിഗ്ഗിന്‍സ് ജോര്‍ജ്ജ്, മുന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റുമാരായ അഡ്വ.വര്‍ഗീസ് മാത്യു, അഡ്വ.പോള്‍ ജോസഫ്, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ടോണി ജോസ് മേമന , അഡ്വക്കേറ്റ് ക്ലര്‍ക്ക് അസോസിയേഷന്‍ പ്രസിഡന്റ് കെ.എം.ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ബാര്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് അഡ്വ. ജോബി ജോസ്, അഡ്വ. ചിന്നമ്മന ടി.പി., ജോ.സെക്രട്ടറി അഡ്വ. എം.പി. നിഷാദ്, ട്രഷറര്‍ അഡ്വ.സാജന്‍ സി.കെ.തുടങ്ങിയവര്‍ നേതൃത്വം നല്കി.

Leave a Reply

Back to top button
error: Content is protected !!