രാഷ്ട്രീയം
മൂവാറ്റുപുഴയില്‍ എ ഐ എസ് എഫ് പ്രതിഷേധ ജ്വാല.

മൂവാറ്റുപുഴ: വാളയാറില്‍ പീഡനത്തിന് ഇരയായ സഹോദരിമാരുടെ മരണത്തില്‍ സമഗ്രമായ പുനരന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് എഐഎസ്എഫ് മുവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ജ്വാല തെളിച്ചു. കേരള മനസാക്ഷിക്ക് ഒരിക്കലും മാപ്പ് നല്‍കാന്‍ കഴിയാത്ത രീതിയിലാണ് കേസന്വേഷണം നടന്നിട്ടുള്ളത് എന്ന് ഉല്‍ഘാടനം ചെയ്ത് കൊണ്ട് എഐഎസ്എഫ് ജില്ലാ സെക്രട്ടറി എം ആര്‍ ഹരികൃഷ്ണന്‍ അഭിപ്രായപ്പെട്ടു. എഐഎസ്എഫ് മണ്ഡലം പ്രസിഡന്റ് ശരത്.വി.എസ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ഗോവിന്ദ് ശശി, അജയ് കൃഷ്ണ, പി.ബി.കമാല്‍, സഖ്‌ലൈന്‍ മജീദ്, സുഫിന്‍ സുല്‍ഫി, എന്നിവര്‍ പ്രസംഗിച്ചു.
ചിത്രം-വാളയാര്‍ സംഭവത്തില്‍ പ്രതിഷേധിച്ച് എ.ഐ.എസ്.എഫിന്റെ നേതൃത്വത്തില്‍ മൂവാറ്റുപുഴയില്‍ നടന്ന പ്രതിഷേധ ജ്വാല…………..