മൂവാറ്റുപുഴയില്‍ എസ്.ബി.ഐ ഉപഭോകൃത സംഗമം

മൂവാറ്റുപുഴ: എസ്.ബി.ഐ മൂവാറ്റുപുഴ റീജിയണിന്റെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴയില്‍ ഉപഭോക്താക്കള്‍ക്കായി ഉപഭോകൃത സംഗമം നടത്തി. സംഗമം ബാങ്ക് ചെയര്‍മാന്‍ രജനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സംഗമത്തില്‍ ബാങ്ക് ഇടപാടുകാര്‍ ന്യൂതന ബാങ്കിംഗ് ടെക്‌നോളജിയുടെ ഉപയോഗത്തിലുണ്ടാകേണ്ട കരുതലുകളെ കുറിച്ചും, കടകളില്‍ നിന്ന് പോലും എ.ടി.എം എന്ന പോലെ പണം പിന്‍വലിക്കാവുന്ന ന്യൂതന രീതികളെ കുറിച്ചും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ബാങ്ക് ഇടപാട്കാരുടെ വിവിധ സംശയങ്ങളും, നിര്‍ദ്ദേശങ്ങളും, സംഗമത്തില്‍ ചര്‍ച്ചചെയ്തു. റീജ്യണല്‍ മാനേജര്‍ അജിത് കുമാര്‍ സംഗമത്തിന് നേതൃത്വം നല്‍കി.