മുവാറ്റുപുഴ വ്യവസായ മേഖലയിൽ വൻ തകർച്ച.

മുവാറ്റുപുഴ :മുവാറ്റുപുഴ വ്യവസായ മേഖലയിൽ പ്രളയം മൂലം വൻ തകർച്ച.ലക്ഷക്കണക്കിന് രൂപയുടെ പലചരക്ക് സാധനങ്ങളാണ് മാർക്കറ്റ് മേഖലയിൽ വെള്ളം കയറി നശിച്ചത്. ഓണത്തിനും, പെരുന്നാളിനും വേണ്ടി സ്റ്റോക്കുകൾ എടുത്ത വ്യവസായികൾക്ക് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് പ്രളയം വിധച്ചത്. മുപ്പതോളം വ്യാപാരസ്ഥാപനങ്ങളുടെ ഷട്ടറുകൾ തകർന്നു.കഴിഞ്ഞ വർഷത്തെ പ്രളയത്തിൻറെ യാതൊരു ആനുകൂല്യങ്ങളും വ്യാപാരവ്യവസായ സ്ഥാപനങ്ങൾക്ക് ലഭിച്ചിരുന്നില്ല എന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ ശ്രീ അജ്മൽ ചക്കുങ്കൽ പറഞ്ഞു. വീണ്ടും ഒരു പ്രളയം താണ്ഡവമാടിയതോടെയാണ് വ്യാപാര മേഖല തകർന്നടിഞ്ഞത്. പല സ്ഥാപനങ്ങളുടെയും ഷട്ടറുകൾ തകർക്കപ്പെട്ട അവസ്ഥയിലാണ്. ഇനി സ്ഥാപനം തുറക്കണമെങ്കിൽ തന്നെ പതിനായിരം രൂപയിൽ കുറയാത്ത മുതൽ മുടക്ക് വേണ്ടിവരുന്ന അവസ്ഥയിലാണ് വ്യാപാരികൾ. ഭീകരമായ അവസ്ഥക്കെതിരെ എന്തെങ്കിലും സംവിധാനങ്ങൾ ഗവൺമെൻറ് ഭാഗത്തുനിന്നും ഉണ്ടായില്ലെങ്കിൽ മൂവാറ്റുപുഴയിലെ ചെറുകിട വ്യാപാര സ്ഥാപനങ്ങൾ തുടച്ചു നീക്കപ്പെടും എന്ന അവസ്ഥയിലാണ്. ഇതിനു വേണ്ട നടപടിക്രമങ്ങൾ ഉടനടി സ്വീകരിക്കണമെന്ന് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുന്നു എന്നും അജ്മൽ ചക്കുങ്കൽ പറഞ്ഞു .

Leave a Reply

Back to top button
error: Content is protected !!