മുവാറ്റുപുഴ നിർമല എച്ച്എസ്എസ് ആർദ സുരേഷിനു സ്വീകരണം നൽകി

മുവാറ്റുപുഴ:റൊമാനിയയിൽ വച്ച് നടന്ന ലോക പഞ്ചഗുസ്തി മത്സരത്തിൽ
വിജയിയായി തിരിച്ചത്തിയ സ്ക്കൂൾ വിദ്യാർഥിനി ആർദ സുരേഷിനെ
മുവാറ്റുപുഴ നിർമല ഹയർ സെക്കൻഡറി സ്കൂളിൽ ഊഷ്മള സ്വീകരണം നൽകി.യോഗത്തിന്റെ ഉദ്ഘാടനവും,ഉപഹാര സമർപ്പണവും ഡീൻ കുര്യാക്കോസ് എംപി നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ.പോൾ നെടുംപുറം അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭ
ചെയർപേഴ്സൺ ഉഷ ശശിധരൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.സലീം,നഗരസഭാംഗം ജിനു മടേയ്ക്കൽ, പിടിഎ പ്രസിഡന്റ്
സിബി കണ്ണംപുഴ എന്നിവർ പ്രസംഗിച്ചു. സ്കൂൾ പ്രിൻസിപ്പൽ റവ.ഡോ. ആന്റണി പുത്തൻകുളം സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ജോർജ്മാത്യു നന്ദിയും പറഞ്ഞു.ഒക്ടോബർ 26 മുതൽ നവംബർ നാലു വരെ റൊമേനിയയിലെ കോൺസ്റ്റൻന്റായിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് ആർദ മത്സരിച്ചത്.വെള്ളൂർകുന്നം മേലേത്ത് ഞാലിൽ സുരേഷ് മാധവന്റെയും റീജ സുരേഷിന്റെയും മകളായ ആർദ സബ് ജൂനിയർ വിഭാഗത്തിൽ ലഫ്റ്റ് വിഭാഗത്തിലും റൈറ്റ് വിഭാഗത്തിലും നാലാം സ്ഥാനം കരസ്ഥമാക്കി.

Leave a Reply

Back to top button
error: Content is protected !!