മുവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെ ഉപകരണങ്ങൾ നന്നാക്കി വാഴക്കുളം വിശ്വജ്യോതി കോളേജ് ഓഫ് എന്ജിനീറിങ് ആൻഡ് ടെക്‌നോളജിയിലെ വിദ്യാർഥികൾ.

വാഴക്കുളം:പുനർജനി പദ്ധതിയുടെ ഭാഗം ആയി ആശുപത്രിയിലെ കേടായ നിരവധി ഉപകരണങ്ങൾ ആണ് വിദ്യാർഥികൾ നന്നാക്കിയത്.പെയിൻഡ് അടിച്ചു ഉപകരണങ്ങൾ സൗന്ദര്യവൽകീകരിക്കുകയും ചെയ്തു.കോളജിലെ നാഷ്ണൽ സർവീസ് സ്കീമിന്റെ സപ്ത ദിന ക്യാമ്പായ “പുനർജനി”യുടെ ഭാഗമായി ആണ് വിദ്യാർഥികൾ താലൂക്ക് ആശുപത്രിയിൽ എത്തിയത് .
ആശുപത്രിയിലെ കട്ടിലുകൾ,വീൽചെയറുകൾ,ഡ്രിപ് സ്റ്റാന്റുകൾ എന്നിവ ഉപയോഗപ്രദമായി പുനർജീവിപ്പിച്ചു.93 വിദ്യാർത്ഥികളാണ് അധ്യാപകരോടൊപ്പം പരിപാടിയിൽ പങ്കെടുത്തത്.അധ്യാപകരായ നിബിൻ ബി,ഷിബു കെ ആർ,അനിറ്റ തോമസ്,ജെറിൻ ജോസ് എന്നിവർക്കൊപ്പം എൻ എസ് എസ് സ്റ്റേറ്റ് കോർ കമ്മിറ്റി മെമ്പർമാരായ ആനന്ദ് ജെയിംസ്,ചാള്സ് ജോർജ് എന്നിവർ നേതൃത്വം നൽകി. സർക്കാർ സ്ഥാപനങ്ങളിലെ കേടായ ഉപകരണങ്ങൾ പ്രവർത്ഥനസജ്ജമാക്കുക എന്നതാണ് പുനർജനി പദ്ധതിയുടെ ലക്ഷ്യം.

Leave a Reply

Back to top button
error: Content is protected !!