മുവാറ്റുപുഴ കാർമൽ പ്രൊവിൻസിന്റെ തടവറ പ്രേഷിതത്വ പദ്ധതി ഉദ്ഘാടനം ചെയ്യും…..

ഋഷിരാജ് സിംഗ് ബുധനാഴ്ച മൂവാറ്റുപുഴയിൽ….

മൂവാറ്റുപുഴ: മുവാറ്റുപുഴ കാർമൽ പ്രൊവിൻസ് ജയിൽ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന തടവറ പ്രേഷിതത്വവും കുടുംബങ്ങളുടെ പുനരുദ്ധാരണവും പദ്ധതിയുടെ ഉദ്ഘാടനം ബുധനാഴ്ച നടക്കും..രാവിലെ 11.15ന് വാഴക്കുളം കാർമൽ സിഎംഐ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ ചേരുന്ന യോഗത്തിൽ ജയിൽ വകുപ്പ് ഡയറക്ടർ ജനറൽ ഋഷിരാജ് സിംഗ് ഐപിഎസ് പദ്ധതി ഉദ്ഘാടനം നിർവഹിക്കും.

കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാൻ മാർ ജോസ് പുളിക്കൽ യോഗത്തിൽ അധ്യക്ഷത വഹിക്കും. കാർമൽ പ്രൊവിൻസ് പ്രൊവിൻഷ്യാൾ ഫാ.പോൾ പാറക്കാട്ടേൽ പ്രൊജക്ട് അവതരണം നിർവഹിക്കും. കാർമൽ സ്കൂൾ മാനേജർ ഫാ.ജോർജ് തടത്തിൽ ആശംസ അർപ്പിക്കും. കാർമൽ പ്രൊവിൻസ് സാമൂഹ്യ പ്രവർത്തന വിഭാഗം കൗൺസിലർ റവ.ഡോ.മാത്യു മഞ്ഞക്കുന്നേൽ സ്വാഗതവും കാർമൽ സ്കൂൾ പ്രിൻസിപ്പൽ റവ.ഡോ.സിജൻ ഊന്നുകല്ലേൽ കൃതജ്ഞതയും പറയും.

വിവിധ കുറ്റകൃത്യങ്ങളിൽ പെട്ട് ജയിലിൽ കഴിയുന്നവരുടേയും ശിക്ഷ കഴിഞ്ഞ് വരുന്നവരുടേയും കുടുംബങ്ങളുടെ മാനസികവും സാമൂഹ്യവുമായ ഉന്നമനമാണ് പദ്ധതി ലക്ഷ്യമിടുന്നത്. കുട്ടികൾക്ക് പഠന സ്കോളർഷിപ്പ്, സ്വയംതൊഴിൽ പദ്ധതികൾ, ബോധവത്ക്കരണ ക്ലാസുകൾ, കൗൺസിലിംഗ്, തൊഴിൽ പരിശീലനം, നിയമസഹായം തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ ഇരുന്നൂറോളം കുടുംബങ്ങളിൽ നടപ്പാക്കുന്നതെന്ന് സാമൂഹ്യ പ്രവർത്തന വിഭാഗം കൗൺസിലർ റവ.ഡോ.മാത്യു മഞ്ഞക്കുന്നേൽ അറിയിച്ചു.

Leave a Reply

Back to top button
error: Content is protected !!