മുവാറ്റുപുഴയിൽ പ്ലസ് ടു വിദ്യാർത്ഥി അപകടത്തിൽ മരിച്ചു .

മുവാറ്റുപുഴയിൽ പ്ലസ് ടു വിദ്യാർത്ഥി അപകടത്തിൽ മരിച്ചു .
വാഴപ്പിള്ളി:സ്കൂട്ടറിൽ സ്കൂളിലേക്കു പോകുകയായിരുന്ന പ്ലസ്ടു വിദ്യാർഥി അപകടത്തിൽ മരിച്ചു. മൂവാറ്റുപുഴ മോഡൽ എച്ച്.എസ്.എസ്. വി.എച്ച്.എസ്.സി വിദ്യാർഥി വെസ്റ്റ് മുളവൂർ കവണിപ്പറമ്പിൽ കെ.കെ.ജാഫറിന്റെ മകൻ മുഹമ്മദ് റാഫി ( 17 ) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 9.15 ഓടെ കാവുംങ്കര എവറസ്റ്റ് കവലയ്ക്കു സമീപമാണ് സംഭവം. സ്കൂട്ടറിൽ സഞ്ചരിക്കവെ . ചരക്ക് ഇറക്കുന്ന ലോറിയിൽ നിന്ന് പടുത വന്നു റാഫിയുടെ മുഖം ഉൾപ്പെടെ മൂടുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട സ്കൂട്ടർ ഇതുവഴി വന്ന സ്വകാര്യ ബസിന്റെ അടിയിൽപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ റാഫിയെ ഉടൻ നിർമലാ മെഡിക്കൽ സെന്ററിലും തുടർന്ന് കോലഞ്ചേരി ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ് :സുഹറ, അൽഫിയ ഏക സഹോദരിയാണ്.

Leave a Reply

Back to top button
error: Content is protected !!