മുവാറ്റുപുഴയിൽ കുറ്റകൃത്യങ്ങളെ വിലക്കാൻ സ്പൈഡർ .

മുവാറ്റുപുഴ : മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ കുറ്റകൃത്യങ്ങളെ വിലക്കാൻ സ്പൈഡർ.സ്പൈഡർ എന്നത് എസ് പി ഓഫീസിൽ നിന്നും നേരിട്ട് നൽകിയ പട്രോളിംങ് വാഹനമാണ്. മുവാറ്റുപുഴ സ്റ്റേഷനിൽ സ്‌പൈഡറിന്റെ കീഴിൽ വരുന്ന സ്പൈഡർ11 വാഹനത്തിൻറെ ലക്ഷ്യങ്ങൾ പലതാണ്.സ്റ്റേഷൻ പരിധിയിൽ വരുന്ന ആക്‌സിഡന്റ് ,മറ്റു കുടുംബപ്രശ്നങ്ങൾ , എന്നതിനെല്ലാം അദ്യം പരിഹാരത്തിനെത്തുക സ്പൈഡർ വാഹനമാണ്. അപകടമുണ്ടായാലോ എന്തെങ്കിലും പ്രശ്നങ്ങൾ വന്നാലോ മുവാറ്റുപുഴയിൽ നിന്നും ഏത് പ്രദേശത്തേക്കും എത്തുന്നത് സ്പൈഡർ വാഹനം ആയിരിക്കും . മൂന്നു സെക്ഷൻ ഡ്യൂട്ടികളായി തിരിഞ്ഞ് ഇരുപത്തിനാലു മണിക്കൂറും ഇവരുടെ പ്രവർത്തനം ഉണ്ടാവും. പ്രധാനമായും സ്ത്രീ- സുരക്ഷ,പോക്കറ്റടി ,പിടിച്ചുപറി,ആക്രമണം എന്നീ കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ സാധിക്കുന്നു . മുവാറ്റുപുഴയേ മനഃപാഠമാക്കിയ എസ് ഐ വിനോദാണ് സ്‌പൈഡറിനെ മുവാറ്റുപുഴയിൽ നയിക്കുന്നത്.ഉൾപ്രദേശത്തേക്കാണെങ്കിലും എത്താൻ ഏറ്റവും അനുയോജ്യമായ വാഹനവും സ്പൈഡർ വാഹനമാണ്. മറ്റ് പല സ്റ്റേഷനുകൾക്കും സ്പൈഡർ വാഹനങ്ങളുടെ അഭാവം ഉണ്ട്. സ്പൈഡർ വാഹനങ്ങളുടെ സഹായം കൊണ്ട് വിവിധ സ്ഥലങ്ങളിൽ എത്രയും പെട്ടെന്ന് തന്നെ എത്തുവാനും കുറ്റകൃത്യങ്ങൾ തടയാനും സാധിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സ്പൈഡർ വാഹനത്തിൽ പട്രോളിങ് നടത്തുന്ന എസ് ഐ വിനോദ്

Leave a Reply

Back to top button
error: Content is protected !!