മുളവൂർ അർബൻ സഹകരണ സംഘത്തിൽ നടന്ന വ്യാപകമായ അഴിമതിക്കെതിരെ DYFI മുളവൂർ മേഖലാ കമ്മിറ്റി പ്രതിഷേധ മാർച്ചും, ധർണ്ണയും സംഘടിപ്പിച്ചു.

Muvattupuzhanews.in

മുളവൂർ:മുതിർന്ന കോൺഗ്രസ്‌ നേതാവിന്റെ നേത്രത്വത്തിലുള്ള മുളവൂർ അർബൻ സഹകരണ സംഘത്തിൽ നടന്ന വ്യാപകമായ അഴിമതിക്കെതിരെ DYFI മുളവൂർ മേഖലാ കമ്മിറ്റി പ്രതിഷേധ മാർച്ചും, ധർണ്ണയും സംഘടിപ്പിച്ചു.അഴിമതിക്കു നേതൃത്വം നൽകിയ ഭരണസമതി പിരിച്ചു വിടുക, അഴിമതിക്കാരെ കൽതുറങ്കിൽ അടയ്ക്കുക എന്നി മുദ്രവാക്യം ഉയർത്തിയാണ് DYFI മുളവൂർ മേഖലാ കമ്മിറ്റി പ്രക്ഷോഭം നടത്തുന്നത്.. 2002 ൽ പ്രവർത്തനം ആരംഭിച്ച ഈ സഹകരണ സംഘത്തിൽ രണ്ട് കോടിയോളം രൂപയുടെ ക്രമക്കേട് വിജിലൻസ് കണ്ടെത്തിയിരുന്നു.ഇന്ന് രാവിലെ 10.30 ന് മുളവൂർ അർബൻ സഹകരണ സംഘത്തിലേക്കുള്ള പ്രതിഷേധ പ്രകടനം മുളവൂർ പോസ്റ്റ്‌ ഓഫീസ് ജംഗ്ഷനിൽ നിന്ന് തുടങ്ങി.മുളവൂർ അർബൻ സഹകരണ സംഘത്തിന്റെ മുൻപിൽ മേഖലാ പ്രസിഡന്റ്‌ സ:അനീഷ് കെ കെ അധ്യക്ഷനായ ധർണ്ണയിൽ DYFI മേഖലാ സെക്രട്ടറി സ:ഹാരിസ് പി എ സ്വാഗതം പറയുകയും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സഖാവ് എ എ അൻഷാദ് ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരികുകയും ചെയ്തു.. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി സജീ ഏലിയാസ്, പ്രസിഡന്റ് അനീഷ് എം മാത്യു, ബ്ലോക്ക് ട്രഷറർ ഫെബിൻ പി മൂസ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.

Leave a Reply

Back to top button
error: Content is protected !!