മുളവൂര്‍ അറേക്കാട് ദേവീക്ഷേത്രത്തില്‍ നവരാത്രി ആഘോഷം

മൂവാറ്റുപുഴ: മുളവൂര്‍ അറേക്കാട് ദേവീക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ സമാപിച്ചു. അഞ്ചിന് വൈകിട്ട് 5.30ന് പൂജവയ്‌പ്പോടെ ആരംഭിച്ച ആഘോഷം ആറിന് ദുര്‍ഗ്ഗാഷ്ടമി, ഏഴിന് മഹാനവമി പൂജ, എട്ടിന് വിജയദശമി രാവിലെ എട്ടിന് പൂജയെടുപ്പ് തുടര്‍ന്ന് നടന്നന്ന വിദ്യാരംഭത്തിന് മുന്‍ശബരിമല മേല്‍ശാന്തിയും അറേക്കാട് ദേവീക്ഷേത്രത്തിലെ മേല്‍ശാന്തിയുമായ പി.എന്‍. നാരായണന്‍ നമ്പൂതിരി കാര്‍മ്മികത്വം വഹിച്ചു. അക്ഷര പൂജയുടെ മഹത്വം എന്ന വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തക രതി നാരായണന്‍ പ്രഭാഷണം നടത്തി. ക്ഷേത്രം ഉപദേശക സമിതി അംഗങ്ങളായ എ.ജി.ബാലകഷ്ണന്‍, കെ.എല്‍.ഗിരീഷ്, എ.ഇ.ഗോപാലന്‍, ഇ.ജി.അഭിലാഷ്, മോഹനന്‍ മടത്തികുടി, കെ.എസ്.സുമേഷ്, മിദുന്‍ മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

