മുന്‍മന്ത്രി ടി.എം.ജേക്കബിന്റെ എട്ടാം ചരമവാര്‍ഷീകം ഒക്ടോബര്‍ 30 മുതല്‍ വിവിധ പരിപാടികളോടെ ആചരിക്കും.

മൂവാറ്റുപുഴ: കേരള കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ടി.എം.ജേക്കബിന്റെ എട്ടാം ചരമവാര്‍ഷീകം ഒക്ടോബര്‍ 30 മുതല്‍ നവംമ്പര്‍ രണ്ട് വരെ വിവിധ പരിപാടികളോടെ ജില്ലയില്‍ ആചരിക്കുമെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡന്റ് വിന്‍സന്റ് ജോസഫ് അറിയിച്ചു. ചരമ ദിനമായ ഒക്ടോബര്‍ 30ന് രാവിലെ ഏഴിന് ജില്ലയിലെ 150 കേന്ദ്രങ്ങളില്‍ അദ്ദേഹത്തിന്റെ ഛായചിത്രത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് രാവിലെ എട്ട് മണിക്ക് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന കാക്കൂര്‍ ആട്ടികുന്ന് പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥനയും കുര്‍ബാനയും നടക്കും, ഉച്ചകഴിഞ്ഞ് മൂന്നിന് പിറവം കൈരളി ഓഡിറ്റോറിയത്തില്‍ അനുസ്മരണ സമ്മേളനം നടക്കും. സമ്മേളനം മുന്‍ഡി.സി.സി പ്രസിഡന്റ് വി.ജെ.പൗലോസ് ഉദ്ഘാടനം ചെയ്യും. ചരമ ദിനത്തോടനുബന്ധിച്ച് അന്നേദിവസം ജില്ലയിലെ എട്ട് അനാഥാലയങ്ങളില്‍ അരി, വസ്ത്രം, ഭക്ഷണം തുടങ്ങിയവ വിതരണം ചെയ്യും. 31 ന് കോതമംഗലം, ആലുവ, പറവൂര്‍, അങ്കമാലി, മൂവാറ്റുപുഴ തുടങ്ങിയ സ്ഥലങ്ങളില്‍ അനുസ്മരണ സമ്മേളനങ്ങള്‍ നടക്കും. നവംമ്പര്‍ ഒന്നിന് ജില്ലാ തല അനുസ്മരണ സമ്മേളവും സെമിനാറും ഉച്ചകഴിഞ്ഞ് മൂന്നിന് എറണാകുളം ബി.റ്റി.എച്ച് ഓഡിറ്റോറിയത്തില്‍ നടക്കും. വിദ്യാഭ്യാസ മേഖലയില്‍ ടി.എം.നല്‍കിയ സംഭാവനകള്‍ എന്ന വിഷയത്തില്‍ നടക്കുന്ന സിംമ്പോസിയം കെ.പി.സി.സി വൈസ്പ്രസിഡന്റ് വി.ഡി.സതീഷന്‍ ഉദ്ഘാടനം ചെയ്യും. പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ അധ്യക്ഷത വഹിക്കും. രണ്ടിന് സംസ്ഥാനതല അനുസ്മരണം രാവിലെ 11 ന് കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.