നാട്ടിന്‍പുറം ലൈവ്പായിപ്ര
മുടവൂര്‍ പച്ചേലിത്തടം അങ്കണവാടിയിലെ പാചക മത്സരം ശൃദ്ധേയമായി.

മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് മുടവൂര്‍ 16-ാം വാര്‍ഡിലെ പച്ചേലിത്തടം 74-ാം നമ്പര്‍ അങ്കണവാടിയില്‍ സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ പോഷന്‍ അഭിയാന്‍ സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി നടന്ന പോഷകാഹാര പാചക മത്സരം നടന്നു. പോഷകാഹാരം, വിളര്‍ച്ച തടയല്‍, വയറിളക്കനിയന്ത്രണം, ശുചിത്വം, ശുചിത്വ ശീലങ്ങള്‍, എന്നിവയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. മത്സരം വാര്‍ഡ് മെമ്പര്‍ പി.എ.അനില്‍ ഉദ്ഘാടനം ചെയ്തു. വെല്‍ഫയര്‍ കമ്മിറ്റി അംഗം ശ്രീധരന്‍ കക്കാട്ടുപാറ, അങ്കണവാടി ടീച്ചര്‍ ബിന്ദു ബിനു, ആശവര്‍ക്കര്‍ വിജി പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. ഗ്രാമീണ ഭവന സുരക്ഷാ പദ്ധതികളെ കുറിച്ച് നടന്ന ക്ലാസ്സിന് മൂവാറ്റുപുഴ ജനമൈത്രി പോലീസ് സേനഅംഗങ്ങളായ മുഹമ്മദ് റാഫി, ബിനു രാമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Attachments area