മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓട്ടോ തൊഴിലാളികളുടെ കൈതാങ്ങ്

മൂവാറ്റുപുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓട്ടോ തൊഴിലാളികളുടെ കൈതാങ്ങ്, കഴിഞ്ഞ ആറ് വർഷമായി പെരുമറ്റം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓട്ടോറിക്ഷ തൊഴിലാളികളുടെ കൂട്ടായ്മയായ പെരുമറ്റം ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള 25000- രൂപയുടെ ചെക്ക് എൽദോ എബ്രഹാം എം.എൽ.എയ്ക്ക് കൈമാറി.യൂണിയൻ പ്രസിഡന്റ് പി.എം.ബഷീർ, സെക്രട്ടറി പി.എം പരീത്, ട്രഷറർ വി.വി.നിഷാദ്, ഭാരവാഹികളായ വി.എസ്.അഹമ്മദ്, കെ.പി.അനസ്, ഒ.എം.ജമാൽ, ടി.എം.ഷൈഫൽ, കെ.കെ.ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് 25000- രൂപയുടെ ചെക്ക് എം എൽ എ യ്ക്ക് കൈമാറിയത്. പെരുമറ്റത്ത് ജീവകാരുണ്യ പ്രവർത്തന രംഗത്ത് നിറ സാന്നിദ്ധ്യമായ പെരുമറ്റം ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ ഇതുവരെ കിഡ്നി, കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കടക്കം 10 ലക്ഷം രൂപയുടെ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടന്നും ഭാരവാഹികൾ പറഞ്ഞു. ഒരു ഓട്ടോറിക്ഷ തൊഴിലാളി യിൽ നിന്നും ദിനേന 10 രൂപ വച്ച് സ്വരൂപിച്ചാണ് ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നത്, മഹാപ്രളയവും, ഉരുൾപൊട്ടലും അടക്കം ദുരിത മനുഭവിക്കുന്നവർക്ക് തങ്ങളെ കഴിയുന്ന കൈതാങ്ങാകുന്നതിനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറിയതെന്നും ഭാരവാഹികൾ പറഞ്ഞു