നാട്ടിന്‍പുറം ലൈവ്പായിപ്ര
മീലാദ് കോൺഫറൻസ് 2019

മുവാറ്റുപുഴ:എസ് വൈ എസ് പെരുമറ്റം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇലൈക യാ റസൂലല്ലാഹ്_ മീലാദ് കോൺഫറൻസ് നവംബർ 27 ബുധനാഴ്ച 4 മണി മുതൽ പെരുമറ്റം വലിയുപ്പാപ്പനഗറിൽ നടക്കും.എസ് വൈ എസ് യൂണിറ്റ് പ്രസിഡന്റ് നിസാർ അഹ്സനി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കേരള മുസ്ലീം ജമാഅത്ത് മുവാറ്റുപുഴ സർക്കിൾ പ്രസിഡന്റ് ബഷീർ മാസ്റ്റർ ഉത്ഘാടനം നിർവഹിക്കും.അൽഹാഫിള് മുഹമ്മദ് ഇല്യാസ് ഫാളിലി മലപ്പുറം മുഖ്യ പ്രഭാഷണം നടത്തും.’മഹ്ളറത്തുൽ ബദ്രിയ്യ, ബുർദ്ദ മജ് ലിസ്, ഖത്തം ദുആ ,അന്നദാനം
തുടങ്ങിയവ നടക്കും.