മീങ്കുന്നത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും, കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്

muvattupuzhanews.in
മാറാടി:മൂവാറ്റുപുഴ-കൂത്താട്ടുകുളം എം സി റോഡിൽ മീങ്കുന്നതിന് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ്സും, കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ നാല് പേർക്ക് പരിക്കേറ്റു.രണ്ട്പേരുടെ നില ഗുരുതരം.കാര്‍ യാത്രികരായ കോലഞ്ചേരി സെന്‍റ് തോമസ് മാർത്തോമ ഇടവക വികാരി കൊട്ടാരക്കര ആവണീശ്വരം കുന്നിക്കോട് അയനവില വീട്ടില്‍ ഫാ.സാബു ഐസക് (38), ഭാര്യ അനിതാ വര്‍ഗീസ് (36), മക്കള്‍ ആദര്‍ശ് ഐസക് സാബു (7), അര്‍പ്പിത് ഐസക് സാബു (2) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് മൂന്നു മണിയോടെയായിരുന്നു അപകടം.മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്നു റെനോൾട്ട് ക്വിഡ് കാർ ,മറ്റൊരു കാറിലിടിച്ചു നിയന്ത്രണം വിട്ട് എതിർ ദിശയിൽ വന്ന ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിൽ ഇടിക്കുകയായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. അച്ഛനും അമ്മയും രണ്ടു മക്കളുമടങ്ങുന്ന കുടുംബമാണ് കാറിൽ ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ കാർ യാത്രക്കാരെ നാട്ടുകാരും, ഫയർഫോഴ്സും ചേർന്ന് കോലഞ്ചേരി ആശുപത്രിയിലെത്തിച്ചു.



