മിനി കൂപ്പർ കൺട്രിമാൻ ബ്ലാക്ക് എഡിഷൻ കേരളത്തിൽ അവതരിപ്പിച്ചു.

ആഡംബര വാഹനനിർമാതാക്കളായ മിനി കൂപ്പറിന്റെ കൺട്രിമാൻ ബ്ലാക്ക് എഡിഷൻ ഇന്ത്യൻ വിപണിയിലെത്തി. ആകെ 24 യൂണിറ്റുകൾ മാത്രമാണ് വിൽപ്പനയ്ക്കുള്ളൂ.ജെ സി ഡൗബ്ലു അടിസ്ഥാനമാക്കിയുള്ള താണ് ബ്ലാക്ക് എഡിഷൻ കൺട്രിമാൻ.ഒരു ലക്ഷം രൂപ അധികമാണ് സ്റ്റാൻഡേർഡ് മോഡലിനെക്കാൾ.നാല്പത്തിരണ്ടു ലക്ഷം രൂപയാണ് ഷോറൂംവില.2.0 ലിറ്റർ 4 സിലിണ്ടർ എൻജിൻ 189 bhp, 280nm torque.8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് തുടങ്ങിയ സവിശേഷതകളും ഇതിനുണ്ട്.ഏഴര സെക്കൻഡിൽ 0-100 km വേഗത കൈവരിയ്ക്കാൻ കഴിയും എന്നുള്ളത് മറ്റൊരു പ്രതേകതയാണ്.കേരളത്തിൽ നമ്മുടെ കൊച്ചിയിൽ മാത്രമാണ് ഈ വണ്ടി ലഭ്യമായിട്ടുള്ളത്.
Beji peter
9746573979

